പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ തിരുവഞ്ചൂർ സ്വദേശികളായ സബിൻ ജേക്കബ് ( 34) ജേക്കബ് മാത്യു ( 70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
മൂന്നിലവ്: ബൈക്കും കാറും കൂട്ടി ഇടിച്ച് ഗുരുതര പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ മൂന്നിലവ് സ്വദേശി ബിജോയി ടി ജോസിനെ (48) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്നിലവിൽ വച്ചാണ് അപകടം.
കൊടുങ്ങൂർ: ബൈക്ക് വളവിൽ കിടന്ന കല്ലിൽ കയറി നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരുക്ക്. പരുക്കേറ്റ കൊടുങ്ങൂർ സ്വദേശി ശ്രീജിത്ത് (23) പള്ളിക്കത്തോട് സ്വദേശി ജെസ്വിൻ (23) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 മണിയോടെ കൊടുങ്ങൂർ കീച്ചേരിപ്പടി ഭാഗത്തു വച്ചായിരുന്നു അപകടം.