പാലാ : വൈദ്യുതിക്ക് അഞ്ച് ശതമാനവും, പെട്രോളിന് രണ്ട് ശതമാനവും, ഭൂമിയുടെ ന്യായ വില 20 ശതമാനവും വർദ്ധിപ്പിച്ചുകൊണ്ട് സാധാരണക്കാരെ പിണറായി സർക്കാർ കൊള്ളയടിച്ചിരിക്കുകയാണെന്ന് യു ഡി എഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.
ആശുപത്രിയിൽ മരുന്ന് വിതരണം നടത്താതെയും , സ്കൂൾ കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കിയും ചിലവ് ചുരുക്കുന്നവർ ആർഭാടത്തിന് കുറവു വരുത്തുന്നില്ലെന്നും സജി കുറ്റപ്പെടുത്തി.


സംസ്ഥാന സർക്കാരിൻറെ ജനദ്രോഹ ബഡ്ജറ്റിൽ എതിരെ പ്രതിഷേധിച്ച് യുഡിഎഫ് പാല നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പ്രൊഫ.സതീഷ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു. എ.കെ ചന്ദ്ര മോഹൻ ,ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, വി.സി. പ്രിൻസ്, ഷോജി ഗോപി, അഡ്വ.എ.എസ് തോമസ്, സന്തോഷ് മണർകാട്ട്, ടേം നല്ലനിരപ്പേൽ, എൻ. സുരേഷ്, ജോഷി വട്ടക്കുന്നേൽ,മാർട്ടിൻ കോലടി , പ്രേംജിത്ത് ഏർത്തയിൽ, വർക്കിച്ചൻ മേനാംപറമ്പിൽ , രാഹുൽ പി.എൻ . ആർ, ശ്രീകുമാർ റ്റി . സി , പ്രിൻസ് മൊളേ പറമ്പിൽ, രാജു കൊക്കോ പ്പുഴ, വിജയ് കുമാർ തിരുവോണം, ബിജോയി തെക്കേൽ , കുഞ്ഞുമോൻ ഒഴുകയിൽ, അഡ്വ. ജയദീപ് എന്നിവർ പ്രസംഗിച്ചു.