erattupetta

പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു; ജനജാഗ്രതാ കാംപയിന്‍ മണ്ഡലംതല വാഹനജാഥ 10 ന് ആരംഭിക്കും: എസ്ഡിപിഐ

ഈരാറ്റുപേട്ട : പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രത കാംപയിന്റെ ഭാഗമായി പൂഞ്ഞാര്‍ മണ്ഡലം പ്രസിഡന്റ് ഹലീല്‍ തലപ്പള്ളിൽ നയിക്കുന്ന നിയോജക മണ്ഡലം തല വാഹനജാഥ നാളെ മുതൽ (ഒക്ടോബര 10 ] ഈരാറ്റുപേട്ടയിൽ നിന്ന് ആരംഭിക്കുമെന്ന് വൈസ് പ്രസിഡന്റ് ഇസ്മായീല്‍ കീഴേടം പറഞ്ഞു.

.ആർ എസ് എസ് കാർ പ്രതികൾ ആവുന കേസിൽമുഖ്യമന്ത്രി. മതവും ജാതിയും പ്രദേശവും നോക്കി കുറ്റവും ശിക്ഷയും നടപ്പാക്കുന്ന സംഘപരിവാര അനീതി തന്നെയാണ് സംസ്ഥാനത്തും നടക്കുന്നത്. സാമൂഹിക വിഭജനത്തിലൂടെ വോട്ട് ബാങ്ക് സൃഷ്ടിക്കുകയെന്നത് സിപിഎമ്മും ഇടതുപക്ഷവും കുറേ കാലമായി തുടരുന്ന രാഷ്ട്രീയ നിലപാടാണ്.

തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്ക് നിലനിര്‍ത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സിപിഎം നേതാക്കളുടെ വിദ്വേഷ പ്രചാരണം പുതിയ സംഗതിയല്ല. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും എ വിജയ രാഘവനും കടകംപള്ളി സുരേന്ദ്രനും പി മോഹനനും ഉള്‍പ്പെടെയുള്ളവര്‍ പല തവണ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തിയതിന്റെ വാര്‍ത്തകള്‍ നമ്മുടെ മുമ്പിലുണ്ട്.

ആര്‍എസ്എസ്സുമായി ഐക്യപ്പെട്ട് തുടര്‍ഭരണം ഉറപ്പാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും ഇത് കേരളത്തിലെ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാണിക്കാനാണ് കാംപയിനിലൂടെ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാംപയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ കാംപയിന്‍ ഉള്‍പ്പെടെ വിവിധങ്ങളായ പരിപാടകൾ നടത്തും.

നിയോജക മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, ജോയിന്റ് സെക്രട്ടറിമാരായ യാസിർ വി എസ് അബ്ദുൽസമദ് വി ഐ, മുണ്ടക്കയം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുഹൈല്‍ സി എൽ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *