കാഞ്ഞിരപ്പള്ളി : സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയുടെ ഉദ്ഘാടനം 2026 ജൂൺ 8-ാം തീയതി തിങ്കളാഴ്ച രാവിലെ 10.45- ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വെച്ച് പ്രൊഫ്. റോണി കെ ബേബി MLA കാഞ്ഞിരപ്പള്ളി ഉദ്ഘാടനം ചെയ്തു .സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 2000 ഡയാലിസിസ് കൂപ്പണുകളുടെ ആദ്യ വിതരണം മേരി ക്വീൻസ് ജോയിന്റ് ഡയറക്ടർ ഫാ.സിറിൽ തളിയൻ CMI, ഡയാലിസിസ് ഇൻചാർജ് ലിജി എന്നിവർ ഏറ്റുവാങ്ങി.
സമ്മേളനത്തിൽ മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ റെവ.ഫാ. സിറിൽ തളിയൻ സി. എം. ഐ. മുഖ്യപ്രഭാഷണം നടത്തി. സ്വരുമ സെക്രട്ടറി ഡാനി ജോസ് കുന്നത്ത്,ഫാദർ സിറിൾ തളിയൻ സി. എം. ഐ , കാഞ്ഞിരപ്പള്ളി റോട്ടറി ക്ലബ് ട്രഷറർ ശ്രീ ജോ കോടൻകണ്ടത്തു, മുഹമ്മദ് റിയാസ് കാൾടെക്സ് എന്നിവർ പ്രസംഗിച്ചു.





