ഇടമറുക് : ഇടമറുക് സെന്റ്. ആന്റണീസ് U.P സ്കൂളിൽ ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ 25000/- രൂപയുടെ കളിപ്പാട്ടങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ ഉത്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ പടിഞ്ഞാറേപ്പീടിക ഉത്ഘാടനം ചെയ്‌തു.
ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് പ്രസിഡന്റ് ഇൻചാർജ് അരുൺ കുളംപള്ളിയും, സ്കൂൾ ഹെഡ്മിസ്ട്രസ് Sr.ജിൻസി ഫിലിപ്പും പ്രസംഗിച്ചു.
ക്ലബ്ബ് മുൻ പ്രസിഡന്റ് ഷാജിമോൻ മാത്യു, മെമ്പർമാരായ റ്റിറ്റോ തെക്കേൽ, ജോബി പുലയൻപറമ്പിൽ, നേഴ്സറി ടീച്ചർമാരായSr.മരിയ, സിന്ദു, മറ്റ് അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.