bharananganam

ശതാബ്ദി നിറവിൽ ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ

ഭരണങ്ങാനം : 1924 – ൽ മിഡിൽ സ്‌കൂളായും തുടർന്ന് പ്രൈമറിസ്കൂളായും പ്രവർത്തനമാരംഭിച്ച ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന് കർമ്മപഥത്തിൽ നൂറ് വർഷം പൂർത്തിയാക്കുകയാണ്.

മികവാർന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞ രണ്ടുവർഷങ്ങളിലും പാലാ സബ്ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുക്കപ്പെട്ട ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂൾ, വിവിധതലങ്ങളിൽ പ്രശസ്തിയാർജ്ജിച്ച ഒട്ടേറെ പ്രതിഭകൾക്ക് ആദ്യാക്ഷരം പകർന്നുനൽകിയിട്ടുണ്ട് എന്നത് ഏറെ അഭിമാനകരമാണ്.

2023 മാർച്ച് 11 ന് ഔദ്യോഗികമായി ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ശതാബ്ദിയാഘോഷത്തിന് ഒരു വർഷം നീണ്ട വൈവിധ്യങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങൾക്ക് ശേഷം മാർച്ച് 15 ന് തിരശ്ശീല വീഴുകയാണ്.

ഇതിനുമുന്നോടിയായി, മാർച്ച് 9 രണ്ടാംശനിയാഴ്ച, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടത്തപ്പെടുന്ന പൂർവ്വാധ്യാപക – വിദ്യാർത്ഥി മഹാസമ്മേളനവും നടത്തപ്പെടുന്നു. (ഓർമ്മച്ചെപ്പ് – 1.0) തുടർന്ന് സ്നേഹവിരുന്ന്, ഗാനസന്ധ്യ എന്നിവയിലേയ്ക്കും എല്ലാ പൂർവ്വ വിദ്യാർത്ഥികളേയും പൂർവ്വാധ്യാപകരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. ഹെഡ്മിസ്ട്രസ്സ് – സിസ്റ്റർ ഷൈനി ജോസഫ് – 9497899971.

Leave a Reply

Your email address will not be published. Required fields are marked *