ഇടപ്പാടി: വാഴയ്ക്കപ്പാറയിൽ ജോസഫ് ജോസഫിന്റെ ഭാര്യ ചിന്നമ്മ ജോസഫ് (77) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10.30ന് ഇടപ്പാടിയിലുള്ള വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. കൈപ്പള്ളി കാണക്കാലിൽ കുടുംബാംഗമാണ്. മക്കൾ: ജോസ് ജോസഫ് (മാനേജർ കെഎസ്എഫ്ഇ ഭരണങ്ങാനം), ജോളി സിബി, ലൗലി സോജി, പൗളി നെൽറ്റോ. മരുമക്കൾ: സോണിയ പൂവത്തോലിൽ അന്തിനാട്, സിബി വാളികുളത്ത് കടനാട്, സോജി തൂമ്പുങ്കൽ കുറുമ്പനാടം, നെൽറ്റോ ചെറിയതറപ്പേൽ മണ്ണയ്ക്കനാട്.
തിടനാട്: തണ്ണിനാൽ വാതിൽ, പരേതനായ വലിയപറമ്പിൽ നാരായണന്റെ ഭാര്യ ജാനമ്മ നാരായണൻ 95 വയസ് നിര്യാതയായി. സംസ്കാരം നാളെ (2 / 11/25) രാവിലെ 11ന് വീട്ടുവളപ്പിൽ. പരേത ചെങ്ങന്നൂർ പുത്തൻ പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിജയൻ, വിലാസിനി, വിശ്വനാഥൻ, വിജയമ്മ, ബാലകൃഷ്ണൻ, ശോഭ, ഷീല, പരേതനായ ഷാജി. മരുമക്കൾ : നളിനി, രാജപ്പൻ, പരേതനായ ഗോപി, മോഹനൻ വി വി, സാലമ്മ, മോഹനൻ.
കുന്നോന്നി: കോക്കാട്ട്ജോസ് കുരുവിള (ജോസുകുട്ടി 60) അന്തരിച്ചു. (കേരള കോൺഗ്രസ് (എം) പൂഞ്ഞാർ തെക്കേക്കര മണ്ഡലം വൈസ് പ്രസിഡൻ്റ്.)സംസ്കാരം നാളെ11 മണിക്ക് വീട്ടിൽ ആരംഭിച്ച് കുന്നോന്നി സെൻ്റ് ജോസഫ് പള്ളിയിൽ. ഭാര്യ: റോസമ്മ ജോസ് പയസ് മൗണ്ട് വടക്കേൽ കുടുബാംഗം. (മുൻപൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് അംഗം) മക്കൾ: അമൽ സി ജോസ് (പോളണ്ട്) യൂത്ത് ഫ്രണ്ട് (എം) ഐ റ്റി കോട്ടയം ജില്ലാ കോർഡിനേറ്റർ) റിറ്റി (ഡൽഹി), റിയ.( നഴ്സിംഗ് വിദ്യാർത്ഥിനി, ഹൈദരാബാദ്).