പാലാ: കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ തിരുവഞ്ചൂർ സ്വദേശികളായ സബിൻ ജേക്കബ് ( 34) ജേക്കബ് മാത്യു ( 70) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ മണർകാട് ഭാഗത്ത് വച്ചായിരുന്നു അപകടം.
പാലാ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരുക്ക്. പരുക്കേറ്റ മരങ്ങാട്ടുപള്ളി സ്വദേശി ജിൻ്റോ ബിനോയി ( 18) പായിക്കാട് സ്വദേശി ആരോമൽ (17) പാലക്കാട്ട്മല സ്വദേശി ജൂബിൻ ജോണി (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 8 മണിയോടെ ആണ്ടൂർ കവലയിൽ വച്ചായിരുന്നു അപകടം.
കടപ്ലാമറ്റം: വിവാഹ തലേന്ന് രാത്രി യുവാവ് വാഹന അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരുക്ക്. എംസി റോഡിൽ കാളികാവ് പള്ളിയുടെ സമീപം വാനും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ കടപ്ലാമറ്റം വയലാ നെല്ലിക്കുന്നു ഭാഗത്തു കൊച്ചുപാറയിൽ ജിൻസൻ – നിഷ ദമ്പതികളുടെ മകൻ ജിജോമോൻ ജിൻസൺ (21) മരിച്ചത്. ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്തിനെ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഇലക്കാട് Read More…