ചെങ്ങളം(പള്ളിക്കത്തോട്): ഭാര്യ മരിച്ച് ആറുമണിക്കൂർ കഴിഞ്ഞപ്പോൾ ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാം(68) ശനിയാഴ്ച വൈകിട്ട് നാലിന് മരിച്ചു. ഭർത്താവ് എബ്രഹാം സെബാസ്റ്റിയൻ(അപ്രേച്ചൻ-74) ശനിയാഴ്ച രാത്രി 10-നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ്(പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്സാണ്ടർ(കുളങ്ങരമുറിയിൽ, പൈക). സംസ്കാരം ഇന്ന് (തിങ്കളാഴ്ച) 2.30-ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.
മുണ്ടക്കയം :പറത്താനം അടമ്പക്കല്ലേൽ പരേതനായ എ.ജെ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ( 96) നിര്യാതയായി. സംസ്കാരം 22-04-2024 തിങ്കൾ) 9.30 am ന് ഭവനത്തിൽ നിന്നും ആരംഭിച്ച് പറത്താനം വ്യാകുല മാതാപള്ളിയിൽ ‘പരേത കളരിക്കൽ കുടുംബാംഗമാണ്. മക്കൾ: ജോയി പറത്താനം, അച്ചാമ്മ മേരിക്കുട്ടി, സിസ്റ്റർ അനിത CMC വാർഡ1, റോസമ്മ, Sr.ക് ളയർSMC ഉജയിൻ, Sr. ആനി S.M.S. ഊന്നുകല്ല്, ലിസി, പരേതരായ AC ജോസഫ് Sr. എൽസി SMC. മരുമക്കൾ : കുര്യാച്ചൻകീരഞ്ചിറ അമലഗിരി, റ്റോമിവടക്കേത്ത് Read More…
മണിയംകുന്ന്: എഫ്സിസി അൽഫോൻസാ ജ്യോതി പ്രോവിൻസ് മണിയംകുന്ന് മഠാഗം സിസ്റ്റർ പോൾ മരിയ (89) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് മഠത്തിൽ ശുശ്രൂഷയ്ക്ക് ശേഷം തിരുഹൃദയ പള്ളിയിൽ. പൂവത്തോട് തട്ടാംപറമ്പിൽ പരേതനായ കുഞ്ഞാപ്പന്റെ മകളാണ്. കൂട്ടിക്കൽ, ഭരണങ്ങാനം സ്നേഹഭവൻ, കാക്കോളി, കുറിഞ്ഞി, തീക്കോയി, പച്ചിക്കൽ എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: അച്ചാമ്മ, പാപ്പച്ചൻ, സ്കറിയാച്ചൻ, പരേതരായ ഏലിക്കുട്ടി, മറിയാമ്മ, വർക്കിച്ചൻ, ജോസഫ്, അന്നമ്മ, കുഞ്ഞുറോസ്, കുഞ്ഞ്.