മുണ്ടക്കയം: പറത്താനം കളപ്പുരയ്ക്കൽ പരേതനായ തങ്കച്ചൻ്റ ഭാര്യ ലീലാമ്മ തങ്കച്ചൻ (63) നിര്യാതയായി. സംസ്കാരം നാളെ (15/12/2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
വേലത്തുശ്ശേരി: പള്ളിക്കുന്നേൽ വിജയൻ നായർ (ഇത്തിപ്പിള്ളാച്ചൻ–80) അന്തരിച്ചു. സംസ്കാരം ഇന്ന് 2ന്. ഭാര്യ പന്തളം അറിഞ്ഞുവിളയിൽ സരസ്വതിയമ്മ. മക്കൾ: പി.വി.അനിൽകുമാർ (വാട്ടർ അതോറിറ്റി പാലാ), പി.വി.സുനിൽകുമാർ, പി.വി.സുനിതാ മോൾ (ഗവ. ഐടിഐ ഏറ്റുമാനൂർ). മരുമക്കൾ: പ്രിയ അനിൽ ചിറക്കൽ (പുറപ്പുഴ), ബിന്ദു സുനിൽ അറിഞ്ഞുവിളയിൽ (പന്തളം), രാജേഷ് സി.നായർ ചേരനാനിക്കൽ ഭരണങ്ങാനം (പിഎസ്സി ഓഫിസ് കോട്ടയം).
വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ. മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.