ഈരാറ്റുപേട്ട: നടയ്ക്കൽ ആനിയിളപ്പ് കുഴികാട്ടിൽ വർഗീസ് മത്തായി (അപ്പച്ചൻ-76) അന്തരിച്ചു. ഭൗതികശരീരം ഇന്ന് (17-09-2025) വൈകുന്നേരം 5 മണിക്ക് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അതിരമ്പുഴ ഐക്കരകുഴി ത്രേസ്യാമ്മ വർഗീസ്. മക്കൾ: ജാൻസി, സനിറ്റ്, ബെനിറ്റ്. മരുമക്കൾ: അനു വർഗീസ് വെള്ളിസ്രാക്കൽ, ആശ സെബാസ്റ്റ്യൻ വടക്കേമുറിയിൽ, പരേതനായ കെ.എസ്.ബാലചന്ദ്രൻ.
അരുവിത്തുറ: പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ പത്രോസ്. മക്കൾ: ഷാജി, സാലി, പരേതനായ സാബു. മരുമക്കൾ: പൌളി പാറയിൽ കളത്തൂക്കടവ്, എൽസമ്മ വാഴയിൽ ചേന്നാട്, ജോണി ഉരുളേൽ ചെമ്മലമറ്റം.
പൊൻകുന്നം: കല്ലക്കുളം കെ.എം.തോമസ്(അപ്പച്ചൻ-84) അന്തരിച്ചു. ഭാര്യ: അന്നമ്മ, മണിമല കൊച്ചുപൈങ്ങോട്ട് കുടുംബാംഗം. മക്കൾ: ലാലു, ലിജു, ലിറ്റി, ലീന. മരുമക്കൾ: ജൂലി, സോഫിയ, ജോർജ് ടോം, മാത്യു ജോൺ. സംസ്കാരം നാളെ (വെള്ളിയാഴ്ച) 2.30-ന് വീട്ടിലെ ശുശ്രൂഷക്കുശേഷം പൊൻകുന്നം തിരുക്കുടുംബ ഫൊറോന പള്ളി സെമിത്തേരിയിൽ.