erattupetta

ദുരന്തഭൂമിയിലേക്ക് ഒരു കൊച്ചു കൈത്താങ്ങ് ;നാണയത്തുട്ടുകളുമായി കൊച്ചുകുട്ടി ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ

ഈരാറ്റുപേട്ട: ദുരന്തഭൂമിയായ വയനാടിന് കൈത്താങ്ങാകുവാൻ ഈരാറ്റുപേട്ട പൗരവലിയുടെ നേതൃത്വത്തിൽ അവശ്യസാധനകളുടെ ശേഖരണം ആരംഭിച്ചു.

ഇതറിഞ്ഞ ഐദിൻ (വെള്ളൂപ്പറമ്പിൽ ഫസിലിൻ്റെ മകൻ) ഉമ്മിയ്ക്ക് ആപ്പിളിന്റെ ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുകളുമായ് ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ എത്തുകയായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന ചില്ലറതുട്ടുകളെല്ലാം ഐദിൻ ഈരാറ്റുപേട്ട പൗരവലിയുടെ ഓഫീസിൽ നൽകി.

Leave a Reply

Your email address will not be published. Required fields are marked *