erattupetta

ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട ഫെയ്‌സ് ജാഗ്രതാ സന്ദേശ യാത്ര സംഘടിപ്പിക്കും

ഈരാറ്റുപേട്ട :ഓഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്ന ജാഥയിൽ മത വർഗീയ ദ്രുവീകരണം, ആവർത്തിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ, രാജ്യത്തെ വലിയ ദുരന്തമായേക്കാവുന്ന മുല്ലപ്പെരിയാർ ഡാം, ഇത്തരം വിഷയങ്ങളിൽ പഞ്ചായത്തു മുതൽ പാർലമെൻ്റ് വരെയുള്ള ഭരണ സംവിധാനങ്ങളുടെ അനങ്ങാപ്പാറ നയങ്ങളിൽ പ്രതിഷേധിച്ചു കൊണ്ടും, ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നതിനു പകരം ശരിയായ ബോധവൽക്കരണം നടത്തുന്നതിനുമായിട്ടാണ് ജാഥ.

2024 ഓഗസ്റ്റ് 15 വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഫെയ്സ് ഓഫീസ് പരിസരത്ത് പ്രസിഡൻറ് സക്കീർ താപി ദേശീയ പതാക ഉയർത്തിക്കൊണ്ട് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. രാവിലെ 9 മണിക്ക് തേവരുപാറയിൽ വെച്ച് ഈരാറ്റുപേട്ട സർക്കിൾ ഇൻസ്പെക്ടർ . സുബ്രമണ്യൻ ഫ്ലാഗ് ഓഫ് നിർവ്വഹിക്കുന്ന ജാഗ്രതാ സന്ദേശ ജാഥയിൽ പങ്കെടുത്തു കൊണ്ട് പ്രൊഫസർ എം. എം.എ. റഷീദ് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.

തുടർന്ന് പത്താഴപ്പടി, നടയ്ക്കൽ അമാൻ ജംഗ്ഷൻ,ഹുദാ ജംഗ്ഷൻ, കൊല്ലം കണ്ടം, എം ഇ എസ്‌ ജംഗ്ഷൻ, പ്രൈവറ്റ് ബസ്റ്റാൻ്റ്, കുരിക്കൾ നഗർ , മുട്ടം ജംഗ്ഷൻ, കടുവാമുഴി എന്നീ പോയൻ്റുകളിൽ ഫെയ്സ് ഗായകർ ആലപിക്കുന്ന ദേശഭക്തി ഗാനങ്ങളും, സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരങ്ങൾ നടത്തും. വിവിധ കേന്ദ്രങ്ങളിൽ ഫെയ്‌സ് ൻ്റെ പ്രഗത്ഭരായ പ്രസംഗകർ ജാഥയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കും.

വൈകിട്ട് 7 മണിക്ക് ഈരാറ്റുപേട്ട ചേന്നാട് ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം അഡ്വ.സെബാസ്റ്റ്യൻ കുളുത്തുങ്കൽ MLA ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് നഗരസഭാ അദ്ധ്യക്ഷ . സുഹ്റ അബ്ദുൽ ഖാദർ, അഡ്വ . മുഹമ്മദ് ഇല്യാസ്, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് എ.എം.എ. ഖാദർ എന്നിവർ സംസാരിക്കും.

സമ്മേളനത്തിൽ ഫെയ്‌സ് ഗ്രൂപ്പ്ൽ സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് നടത്തിയ ഓൺലൈൻ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും. ഫെയ്‌സ് കുടുംബത്തിൽ നിന്നും അന്താരാഷ്ട പ്രസംഗമത്സര ത്തിൻ്റെ ഫൈനൽ റൗണ്ടിലെ ത്തിയ ആത്മജ നിഷാന്ദിനുള്ള ഫെയ്‌സിന്റെ സ്നേഹോപഹാരം നൽകും.
ഫെയ്സ് പ്രസിഡൻറ് സക്കീർ താപി ക്യാപ്റ്റനായുള്ള ജാഥയിൽ വൈസ് പ്രസിഡന്റ് റഫീഖ്
പട്ടരു പറമ്പിൽ വൈസ് ക്യാപ്റ്റനും പി.പി.എം നൗഷാദ് കോർഡിനേറ്ററുമാണ്.

പത്ര സമ്മേളനത്തിൽ ഫെയ്സ് പ്രസിഡൻറ് സക്കീർ താപി,ജനറൽ സെക്രട്ടറി കെ.പി.എ. നടക്കൽ, വൈസ് പ്രസിഡൻറ്റ് റഫീഖ് പട്ടരുപറമ്പിൽ സെക്രട്ടറി ഹാഷിം ലബ്ബ, കോർഡിനേറ്റർ പി.പി.എം നൗഷാദ് എന്നിവർ പകെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *