പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മേവട ഭാഗത്ത് വച്ച് ബൈക്കും മിനിട്രക്കും കൂട്ടിയിടിച്ചു മേവട സ്വദേശികളായ രാധാകൃഷ്ണൻ ( 63) ജോസ് തോമസ്( 60) എന്നിവർക്കു പരുക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി അരുണാപുരത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു അരുണാപുരം സ്വദേശി വിജോകുമാറിനു ( 48) പരുക്കേറ്റു. ഇന്നലെ വൈകിട്ടു പുന്നത്തറ പള്ളി ഭാഗത്തു വച്ച് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു Read More…
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ചെമ്പിളാവിൽ വച്ച് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു ചെമ്പിളാവ് സ്വദേശി ലീലാമ്മ കുര്യാക്കോസിന് (76) പരുക്കേറ്റു. രാവിലെ 9 മണിയോടെയാണ് അപകടം. ഇന്നലെ രാത്രി 10.30 യോടെ പാലാ 12- ാം മൈൽ ഭാഗത്തു വച്ചു നടന്നു പോകുന്നതിനിടെ വാഹനം ഇടിച്ചു വീണു അതിഥി തൊഴിലാളി ഒറീസ്സ സ്വദേശി ബുല്ല സഹോയ്ക്ക് ( 37 ) പരുക്കേറ്റു.
പ്രവിത്താനം :മാർ കാവുകാട്ട് ഹോസ്പിറ്റലിനുസമീപം ലോറി സ്കൂട്ടറിൽ ഇടിച്ച് അപകടം. കുറ്റിക്കാട്ട് തോമസ് അഗസ്റ്റിൻ (68) വീട്ടിലേക്ക് പോകാനായി സ്കൂട്ടറിൽ റോഡുക്രോസ് ചെയ്യുന്ന സമയത്ത് കോട്ടക്കലിൽ നിന്നും ഈന്തപഴവുമായിവന്ന ലോറി പുറകിൽ നിന്നും ഇടിച്ചാണ് അപകടം ഉണ്ടായത്. ലോറി ഡ്രൈവർ മൗൻസുവിനെതിരെ പാല പോലീസ് കേസടുത്ത് വാഹനം കസ്റ്റഡിയിൽ എടുത്തു.