ഇളംതോട്ടം:പാലാ രൂപതാംഗം ഫാ.ഇമ്മാനുവൽ വരിക്കമാക്കൽ (77) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് 5ന് സഹോദരൻ മാർട്ടിൻ വരിക്കമാക്കലിന്റെ മൂലമറ്റത്തെ വസതിയിൽ കൊണ്ടുവരും. നാളെ 10ന് ഇളംതോട്ടം ഐഎംഎ ഹാളിലേക്ക് കൊണ്ടു പോകും. സംസ്കാരം 1.30ന് ഐഎംഎ ഹാളിൽ ശുശ്രൂഷയ്ക്കു ശേഷം ഇളംതോട്ടം സെന്റ് ആന്റണി ദി ആബട്ട് പള്ളിയിൽ. മൂലമറ്റം, ഇലപ്പള്ളി, പയസ്മൗണ്ട്, കാക്കൂർ, കാക്കൊമ്പ്, അറക്കുളം പഴയ പള്ളി, വെള്ളിയാമറ്റം എന്നീ പള്ളികളിലും കല്യാൺ രൂപതയിൽ 10 വർഷവും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വരിക്കമാക്കൽ പരേതനായ കുര്യന്റെ Read More…
അരുവിത്തുറ: പാലത്തടത്തിൽ പെണ്ണമ്മ പത്രോസ് (80) അന്തരിച്ചു. സംസ്കാരം ഇന്ന് 4.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭർത്താവ്: പരേതനായ പത്രോസ്. മക്കൾ: ഷാജി, സാലി, പരേതനായ സാബു. മരുമക്കൾ: പൌളി പാറയിൽ കളത്തൂക്കടവ്, എൽസമ്മ വാഴയിൽ ചേന്നാട്, ജോണി ഉരുളേൽ ചെമ്മലമറ്റം.
ഭരണങ്ങാനം:പാലാ സെന്റ് മേരീസ് റിട്ട. അധ്യാപിക കൊല്ലംപറമ്പിൽ പി.എം.അന്നമ്മ (കുട്ടിയമ്മ–88) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. വാകക്കാട് പഴൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ.ദേവസ്യ (റിട്ട. അധ്യാപകൻ). മക്കൾ: രാജു സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ. മരുമക്കൾ: അനിത രാജു കടവിൽ, പുഷ്പ ബെന്നി കുരിക്കാട്ട്.