പനയ്ക്കപ്പാലം :ചെമ്മാക്കൽ സി എം ഗോപാലകൃഷ്ണൻ (64) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: സി.ജി. പ്രശാന്ത്, സി.ജി. പ്രസീത. മരുമക്കൾ: സ്മിത, ബിനേഷ്.
പെരിങ്ങുളം:ആരാധനാ മഠാംഗം സിസ്റ്റർ പ്രസില്ല (മേരി വെട്ടുകല്ലേൽ-83) അന്തരിച്ചു. സംസ്കാരം ഇന്ന് 1.30ന് അരുവിത്തുറ പെരുന്നിലം ആരാധനാ മഠം ചാപ്പലിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. വെട്ടുകല്ലേൽ പരേതനായ വി.ഡി.മത്തായിയുടെ മകളാണ്. സഹോദരങ്ങൾ: ചിന്നമ്മ ജോയി വലിയകുന്നേൽ കടനാട്, പരേതനായ വി.എം.ദേവസ്യ ഭരണങ്ങാനം, വി.എം.ചാക്കോ വെള്ളരിക്കുണ്ട്, വി.എം.ജോസഫ് പെരിങ്ങുളം, തങ്കമ്മ തോമസ് മൂലേപ്ലാക്കൽ ചെറുവള്ളി, വി.എം.മാത്യു പെരിങ്ങുളം.
ഭരണങ്ങാനം:പാലാ സെന്റ് മേരീസ് റിട്ട. അധ്യാപിക കൊല്ലംപറമ്പിൽ പി.എം.അന്നമ്മ (കുട്ടിയമ്മ–88) അന്തരിച്ചു. സംസ്കാരം നാളെ 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. വാകക്കാട് പഴൂർ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.എ.ദേവസ്യ (റിട്ട. അധ്യാപകൻ). മക്കൾ: രാജു സെബാസ്റ്റ്യൻ, ബെന്നി സെബാസ്റ്റ്യൻ. മരുമക്കൾ: അനിത രാജു കടവിൽ, പുഷ്പ ബെന്നി കുരിക്കാട്ട്.