ഭരണങ്ങാനത്ത് വച്ച് നടന്ന മേഖല കലോത്സവത്തിൽ പൂവത്തോട് A വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. വികാരി ഫാദർ ജേക്കബ് പുതിയാപറമ്പിൽ, ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, ഡീക്കൻ ബിബിൻ എന്നിവർ നേതൃത്വം നൽകി. സമ്മാനർഹരെ അദിനന്ദിച്ചു.
3 പവൻ്റെ സ്വർണ വളയും, പണവും അടങ്ങിയ പേഴ്സ് കാണാനില്ല. രാവിലെ 10 മണിക്ക് കുടുക്കമറ്റത്ത് നിന്നും മാത്യൂസ് ബസിൽ കുറവിലങ്ങാട് പള്ളിക്കവലയിലേക്ക് യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലോ, 9447434039 എന്ന നമ്പറിലോ ബന്ധപ്പെടുക.
ചൂണ്ടച്ചേരി: ചൂണ്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിലെ വമ്പിച്ച അഴിമതിക്ക് എതിരെ ബിജെപി ഭരണങ്ങാനം മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളിയാഴ്ച (29.08.2025) 11മണിക്ക് പ്രവിത്താനം ബ്രാഞ്ച് ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തപ്പെടുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ തീരുമൂർത്തി അദ്ധ്യക്ഷത വഹിക്കുന്ന സമരം പ്രഖ്യാപനം ദേശീയ കൗൺസിൽ അംഗം അഡ്വ.നാരായണൻ നമ്പൂതിരി ഉത്ഘാടനം ചെയ്യും. ജില്ലാ അദ്ധ്യക്ഷൻ ശ്രീ ലിജിൻ ലാൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ജനറൽ സെക്രട്ടറി എൻ കെ ശശീകുമാർ ജില്ലാ ഉപാധ്യക്ഷൻ സജി എസ് Read More…
വിവാഹ ഫോട്ടോഗ്രഫിക്കു വാഗ്ദാനം ചെയ്ത സേവനങ്ങള്‍ നല്‍കിയില്ലെന്ന ദമ്പതികളുടെ പരാതിയില്‍ ഫോട്ടോഗ്രഫി ഏറ്റെടുത്ത സ്ഥാപനം നഷ്ടപരിഹാരം നല്‍കണമെന്നു കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. പൊന്‍കുന്നം ആറ്റിക്കല്‍ കൊച്ചുപറമ്പില്‍ സ്വദേശികളായ ഡോ. ഓസ്റ്റിന്‍ ഉമ്മച്ചനും ഡോ. കാവ്യ സന്തോഷും നല്കിയ പരാതിയില്‍ കൊച്ചിയിലെ പിക്കോളോ വെഡിംഗ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി. ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി രണ്ടരലക്ഷം രൂപയും മുന്‍കൂറായി നല്കിയ 80000 രൂപയും നല്‍കാനാണ് കമ്മിഷന് ഉത്തരവ്. ഇതിനുപുറമേ കോടതി ചെലവിലേക്കായി 10,000 രൂപയും നല്‍കണം. 2024 Read More…