ഏറ്റുമാനൂർ: ഉന്നത മൂല്യങ്ങളിലൂടെയും ലളിതമായ ജീവിത ശൈലിയിലൂടെയും പൊതുപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബാബു ചാഴികാടൻ ഇന്നത്തെ പൊതുപ്രവർത്തകർക്ക് മാതൃക ആക്കാവുന്ന വ്യക്തിത്വമാണന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് എംപി.
ബാബു ചാഴികാടന്റെ 35-ാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർപ്പൂക്കര വാരിമുട്ടത്ത് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജയ്സൺ ജോസഫ്, കെ.ജി. ഹരിദാസ്, കെ.പി. ദേവസ്യ, പി.വി. മൈക്കിൾ, നീണ്ടൂർ മുരളി, ജയിംസ് കുര്യൻ, മൈക്കിൾ ജയിംസ്, ജോറോയ് പൊന്നാറ്റിൽ, അനിൽ വി. തയ്യിൽ, കുഞ്ഞ് കളപ്പുര തുടങ്ങിയവർ പ്രസംഗിച്ചു.





