രാമപുരം: വിദ്യാർഥികളിൽ തൊഴിൽപരമായ മികവും വ്യക്തിത്വവികസനവും ലക്ഷ്യമിട്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ബി.സി.എ വിദ്യാർഥികൾക്കായി ‘എലിവേറ്റ്’ (Elevate) ഏകദിന ശിൽപശാല സംഘടിപ്പിച്ചു.
സെമിനാർ ഹാളിൽ നടന്ന ശിൽപ്പാശാല മാനേജർ റവ. ഫാ. ബെർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം മികച്ച ആശയവിനിമയശേഷിയും മൂല്യാധിഷ്ഠിതമായ പ്രൊഫഷണൽ ശൈലിയും സ്വായത്തമാക്കേണ്ടത് വിദ്യാർഥികൾക്ക് ഇന്നത്തെ മത്സരലോകത്ത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാലാ എസ്.ജെ.സി.ഇ.ടി. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ. പയസ് തോമസ് ക്ലാസുകൾ നയിച്ചു. പ്രൊഫഷണൽ രംഗത്ത് സാങ്കേതിക പരിജ്ഞാനത്തോടൊപ്പം ആശയവിനിമയശേഷി, ആത്മവിശ്വാസം, നേതൃത്വഗുണം, വൈകാരിക ബുദ്ധി തുടങ്ങിയവയ്ക്കുള്ള പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. തൊഴിൽരംഗത്ത് വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവയെ അതിജീവിക്കാനുള്ള പ്രായോഗിക മാർഗങ്ങളും സെഷനിൽ ചർച്ചയായി.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മെക്കാടൻ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീ. സുനിൽ കെ. ജോസഫ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർമാരായ രേഖ ക്ലാരിസ്, അൽഫോൻസാ ജോസ്, വിദ്യാർഥി പ്രതിനിധി എബി ബിജോ എന്നിവർ പ്രസംഗിച്ചു





