ramapuram

രാമപുരം മാർ അഗസ്റ്റീനോസ് കോളേജിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി

രാമപുരം: മാർ അഗസ്റ്റീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും , രാമപുരം ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ എച്ച് ഡി എഫ് സി ബാങ്കിന്റെ സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി.

ക്ലബ് പ്രസിഡന്റ് ജോർജ് കുരിശുംമൂട്ടിൽ അധ്യക്ഷതവഹിച്ചു. കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോക്ടർ ജോയി ജേക്കബ് മുഖ്യപ്രഭാഷണവും ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും ഡിസ്ട്രിക് കോർഡിനേറ്റർ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി.

എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മാരായ നിർമ്മൽ കുര്യാക്കോസ് , ഷീനാ ജോൺ , ലെയൺ ക്ലബ്ബ് സെക്രട്ടറി ദീപു സുരേന്ദ്രൻ ,അഡ്മിനിസ്ട്രേറ്റർ മനേഷ് എബ്രഹാം റീജിയൻ ചെയർമാൻ വിൻസെന്റ് എബ്രഹാം, സോൺ ചെയർമാൻ ലിജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ലയൺ മെമ്പർമാരായ മനോജ്‌ സി ജോർജ്ജ്, ബേബി ആൻഡ്രൂസ്, സന്തോഷ്‌ കമ്പകത്തുങ്കൽ, ബാബു ജോൺ, ഡോക്ടർ മിഷ, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, നവനീത്, ലയ, ആദിത്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

മെഗാ രക്തദാന ക്യാമ്പിൽ അൻപതോളം കുട്ടികൾ രക്തം ദാനം ചെയ്തു. കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്.

Leave a Reply

Your email address will not be published. Required fields are marked *