തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,40,000/- രൂപ ചെലവഴിച്ച് 45 സ്കൂൾ കുട്ടികൾക്കാണ് നീന്തൽ പരിശീലനം നൽകിയത്. ഒരു കുട്ടിക്ക് 3000 രൂപ വീതമാണ് ഗ്രാമപഞ്ചായത്ത് ഫീസ് ഇനത്തിൽ ചെലവഴിക്കുന്നത്. തീക്കോയിലെ വേവ്സ് സ്വിമ്മിംഗ് സ്കൂൾ ആണ് പരിശീലനത്തിനായി ടെണ്ടർ പ്രകാരം ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുത്തത്. പരിശീലനം പൂർത്തിയായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും കുട്ടികളുടെ നീന്തൽ പ്രാവീണ്യവും നടത്തപ്പെട്ടു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജയിംസ് അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ Read More…
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ എസ് റ്റി വിഭാഗത്തിൽപ്പെട്ട 113 കുടുംബങ്ങൾക്ക് ട്രൈബൽ ഡിപ്പാർട്മെന്റ് ഓണത്തിനോടാനുബന്ധിച്ചു നൽകുന്ന കിറ്റുകൾ വിതരണം ചെയ്തു. 14 ഇനം പലചരക്ക് സാധനങ്ങളാണ് കിറ്റിലുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് കിറ്റ് വിതരണം ഉദ്ഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, മോഹനൻ കുട്ടപ്പൻ , വി ഇ ഒ മാരായ ആകാശ് ടോം,. ടോമിൻ ജോർജ്, സിസിലിയമ്മ സി എം, എസ് റ്റി പ്രൊമോട്ടർ ജെസ്റ്റിൻ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് വഴിവിളക്കുകൾ സ്ഥാപിച്ചു. ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകരാണ് കുരിശുമലയിൽ എത്തിച്ചേരുന്നത്. കുരിശുമലയുടെ പ്രധാന കവാടമായ കല്ലില്ലാ കവലയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് മലമുകളിൽ എത്തുവാൻ. ഈ വഴികളിലാണ് സ്ട്രീറ്റ് ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചത്. വഴിവിളക്കുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ Read More…