Jobs

ഏറ്റുമാനൂർ ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി ഐ.ടി.ഡി.പി. ഓഫീസിന്റെ കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവ.മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (ഗേൾസ്) നിലവിലുള്ള എച്ച്.എസ്.എസ്.ടി ഫിസിക്കൽ സയൻസ് ഒഴിവിലേക്ക് 2023-24 അധ്യയനവർഷം കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കാൻ താൽപര്യമുള്ളവർ അപേക്ഷിച്ചാൽ മതിയാകും. പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർക്ക് ഇന്റർവ്യൂവിന് പ്രത്യേക വെയ്റ്റേജ് മാർക്ക് ഉണ്ടായിരിക്കും.

വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും യോഗ്യതാപ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും 2023 മേയ് 31ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി , കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാംനില, കാഞ്ഞിരപ്പള്ളി പി.ഒ -686507 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭ്യമാക്കണം. ഫോൺ 04828-202751.

Leave a Reply

Your email address will not be published.