മുണ്ടക്കയം : പറത്താനത്തെ ആദ്യകാല വ്യാപാരിയും, പറത്താനം ഗ്രാമത്തിലെ അബാല വ്യദ്ധം ജനങ്ങളുടെയും മനസിൽ നിറഞ്ഞു നിൽക്കുന്ന പ്രിയങ്കരനായിരുന്ന പുനാട്ട് പി. ജെ മാത്യു (പാപ്പച്ചൻ (83)- നിര്യാതനായി.
പഴയ തലമുറയിലും പുതു തലമുറയിലുംപ്പെട്ട ആളുകളോട് ഒരു പോലെ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്ന ഇദേഹവും, സഹോദരനും പറത്താനത്തെ വ്യാപാരിയുമായിരുന്ന സഹോദരൻ അപ്പച്ചൻ ചേട്ടനും, നാട്ടുകാരുടെ പ്രിയപ്പെട്ടവരായിരുന്നു.
എപ്പോഴും പുഞ്ചിരി തൂകിയ മുഖത്തോടെ തൻ്റ പറത്താനം ജംഗ്ഷനിലെയും, പിന്നീട് പറത്താനം കുളം ജംഗ്ഷനിലുമുള്ള തൻ്റ കടയിൽ എത്തുന്ന എല്ലാവരോടും സ്നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു ഇദ്ദേഹവും പരേതനായ സഹോദരനും.
എല്ലാ ദിവസവും പറത്താനം വ്യാകുല മാതാ പള്ളിയിൽ വി.കുർബാനയിൽ പങ്കെടുക്കുന്നതിനും വൈകുന്നേരങ്ങളിൽ പറത്താനം ജംഗ്ഷനിലെ കപ്പേളയിൽ ജപമാല ചൊല്ലുന്നതിനും എത്തിയിരുന്ന അദേഹം നിര്യാതനായ തൻ്റ സുഹൃത്ത് ഇടിഞ്ഞ പുഴയ്ക്കൽ പാപ്പച്ചൻ ചേട്ടനൊപ്പം ജാതി -മത വ്യത്യാസമില്ലാതെ പറത്താനം ഗ്രാമത്തിലെ രോഗികളെ സന്ദർശിക്കുന്നതിനും സമയം കണ്ടെത്തിയിരുന്നു.
പറത്താനം ഇടവകയിൽ നടക്കുന്ന എല്ലാ മരണാനന്തര കർമ്മങ്ങളിലും, പ്രാർത്ഥനകളിലും , ഇവർ രണ്ട് പേരും സജീവ സാന്നിധ്യങ്ങൾ അയിരുന്നു. ഏതാനും കുറച്ചു നാവുകളായി വീട്ടിൽ വിശ്രമത്തിൽ ആയിരുന്ന അദേഹം ഇന്ന് രാവിലെ മരണ മടയുകയായിരുന്നു. സംസ്കാരം ശനിയാഴ്ച (9/ 11/ 2024) രാവിലെ 10 മണിക്ക് പറത്താനം വ്യാകുലമാതാ പള്ളി സെമിത്തേരിയിൽ.
ഭാര്യ:മറിയാമ്മ മാത്യു പാലപ്ര ഇടക്കാട്ട് കുടുംബാംഗം. മക്കൾ: സിബി, സണ്ണി, റോയി, ഫാദർ ജോർജ് വി.സി.,
സിസ്റ്റർ സെലിൻ, സിസ്റ്റർ റോസിലി, സിസ്റ്റർ അൽഫോൻസാ, എൽസമ്മ, ജോളി. മരുമക്കൾ: ജോസ്, ലാലി, ആൻസി, റീന, ബെന്നി മാത്യു.