weather

കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ; ഇടുക്കി, കോട്ടയം ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട്

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ. തീക്കോയി,തലനാട്,വാഗമൺ പ്രദേശങ്ങളിലാണ് ശക്തമായ മഴ പെയ്യുന്നത്. വൈകിട്ട് മൂന്നുമണിയോടെയാണ് മഴ ആരംഭിച്ചത്. വാഗമണ്‍-ഈരാറ്റുപേട്ട റൂട്ടില്‍ മണ്ണിച്ചിലുണ്ടായതോടെ നേരിയ ഗതാഗത തടസ്സമുണ്ടായി. മീനച്ചിലാറില്‍ ജലനിരപ്പ് ഉയരുകയാണ്. കാരികാട് ടോപ്പിൽ ഉരുൾപൊട്ടിയതായും സൂചനയുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിലേക്ക് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *