അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിന് വിട നൽകുക. രത്തൻ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാൻ പോയിൻ്റിലുള്ള നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്സിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പൊതുദർശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് 3.30ന് മൃതദേഹം സംസ്കാരത്തിനായി വോർളി ശ്മശാനത്തിലേക്ക് കൊണ്ടുപോകും. രത്തൻ ടാറ്റയുടെ നിര്യാണത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിലാപ സൂചകമായി മഹാരാഷ്ട്രയിലെ സർക്കാർ ഓഫീസുകളിൽ Read More…
ചങ്ങനാശേരി: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വടക്കേക്കര പുതുശേരി അർജുൻ ജോഷിയുടെ ഭാര്യ വീണാ അർജുനാണ് (34) മരിച്ചത്. ഇക്കഴിഞ്ഞ 5ന് വൈകിട്ട് വടക്കേക്കരയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെ നടന്നു പോകുമ്പോൾ പാമ്പ് കടിയേൽക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഉടനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ളായിക്കാട് ആനിക്കുടി കുടുംബാംഗമാണ് വീണാ. സംസ്കാരം ഇന്ന് (9–3) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: നിരഞ്ജൻ, നീരവ്.
കെനി മാബൂനി ഷിറ്റോറിയോ കരാട്ടെഇൻറർനാഷണൽ സ്കൂൾ 24 മത് വാർഷികവും ഗ്രേഡ് ബെൽറ്റ് സമർപ്പണവും ഈരാറ്റുപേട്ട ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ടു. 24-മത് വാർഷികം അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തിങ്കൽ എംഎൽഎ നിർവ്വഹിച്ചു. ഗ്രേഡ് ബെൽറ്റ് സമർപ്പണവും സർട്ടിഫിക്കറ്റ് സമർപ്പണം ഈരാറ്റുപേട്ട പോലീസ് സബ് ഇൻസ്പെക്ടർ ദീപു നിർവഹിച്ചു. ചടങ്ങിൽ കരാട്ടെ മാസ്റ്റർ സിദ്ദീഖ് സ്വാഗതം ആശംസിച്ചു.