pala

പാ​​ലാ ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ തെര​​ഞ്ഞെ​​ടു​​പ്പ് ഇ​​ന്ന്

പാ​​ലാ: ന​​ഗ​​ര​​സ​​ഭ​​യി​​ലെ പു​​തി​​യ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നെ ഇ​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ക്കും. യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി കോ​​ണ്‍​ഗ്ര​​സി​​ലെ റി​​യാ ചീ​​രാം​​കു​​ഴി മ​​ത്സ​​രി​​ക്കും. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​യാ​​യി മ​​ത്സ​​രി​​ച്ചു വി​​ജ​​യി​​ച്ച നി​​ല​​വി​​ലെ ആ​​ക്ടിം​​ഗ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ മാ​​യാ രാ​​ഹു​​ല്‍ എ​​ല്‍​ഡി​​എ​​ഫ് പി​​ന്തു​​ണ​​യോ​​ടെ ചെ​​യ​​ര്‍​പേ​​ഴ്സ​​ണ്‍ സ്ഥാ​​ന​​ത്തേ​​ക്കു മ​​ത്സ​​രി​​ക്കും. കോ​​ണ്‍​ഗ്ര​​സി​​ലെ മൂ​​ന്ന് വി​​മ​​ത​​രു​​ടെ പി​​ന്തു​​ണ ഇ​​വ​​ര്‍​ക്കു​​ണ്ട്.

യു​​ഡി​​എ​​ഫി​​ല്‍ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സം രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​നെ​​തി​​രേ എ​​ല്‍​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സം കൊ​​ണ്ടു​​വ​​ന്ന​​തും നാ​​ല് കോ​​ണ്‍​ഗ്ര​​സ് അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ ഇ​​വ​​രെ പു​​റ​​ത്താ​​ക്കി​​യ​​തും. കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത ലി​​സി​​ക്കു​​ട്ടി യു​​ഡി​​എ​​ഫി​​നാ​​ണ് വോ​​ട്ടു ചെ​​യ്യു​​ന്ന​​തെ​​ന്ന് പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ യു​​ഡി​​എ​​ഫി​​ന് ഇ​​വ​​രെ കൂ​​ട്ടി പ​​ത്ത് അം​​ഗ​​ങ്ങ​​ളു​​ണ്ട്. മാ​​യാ രാ​​ഹു​​ലി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ന്‍ എ​​ഡി​​എ​​ഫി​​ല്‍ 12 അം​​ഗ​​ങ്ങ​​ളും കോ​​ണ്‍​ഗ്ര​​സ് വി​​മ​​ത​​രി​​ലെ മൂ​​ന്നു പേ​​രു​​മു​​ണ്ട്.

യു​​ഡി​​എ​​ഫ് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ്ഥാ​​നാ​​ര്‍​ഥി​​യാ​​യി റി​​യാ ചീ​​രാം​​കു​​ഴി​​യെ ഇ​​ന്ന​​ലെ പാ​​ലാ​​യി​​ല്‍ ന​​ട​​ന്ന നേ​​തൃ​​യോ​​ഗ​​മാ​​ണ് പ്ര​​ഖ്യാ​​പി​​ച്ച​​ത്. ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പു​​ന്ന​​ത്താ​​നം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

വി​​പ്പ് ലം​​ഘി​​ച്ച് എ​​ല്‍​ഡി​​എ​​ഫ് അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​ച്ച് വോ​​ട്ടു ചെ​​യ്ത വി​​മ​​ത കോ​​ണ്‍​ഗ്ര​​സ് കൗ​​ണ്‍​സി​​ല​​ര്‍​മാ​​ര്‍​ക്കെ​​തി​​രേ നി​​യ​​മ ന​​ട​​പ​​ടി ആ​​രം​​ഭി​​ച്ച​​താ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന് പ​​രാ​​തി ന​​ല്‍​കി​​യ​​താ​​യും നേ​​താ​​ക്ക​​ള്‍ അ​​റി​​യി​​ച്ചു. ഇ​​ന്ന് രാ​​വി​​ലെ 11 മണിക്കാണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *