general

വെള്ളികുളം ഇടവകയിൽ കർഷക ദിനാചരണം നടത്തി

വെള്ളികുളം: കർഷകദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ കുടുംബ കൂട്ടായ്മയുടെയും ഭക്ത സംഘടനകളുടെയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി.മണ്ണിൽ വിയർപ്പ് തുള്ളികൾ വിതച്ച് വിളവിൽ നാടിൻ്റെ സമൃദ്ധി വിരിയിച്ചവരാണ് കർഷകർ. മനസ്സിൽ മണ്ണിനെ പ്രണയിച്ചു ജീവിക്കുന്നവരാണ് കർഷകർ.

കർഷകന്റെ ഉറ്റ മിത്രവും കൂട പിറപ്പുമാണ് മണ്ണ് എന്ന് വികാരി ഫാ സ്‌കറിയ വേകത്താനം പ്രസ്താവിച്ചു.മണ്ണ് സമ്പന്നമായിടത്ത് ജനങ്ങൾ ശാരീരികമായും സാമ്പത്തികമായും അഭിവൃദ്ധി പ്രാപിക്കുന്നു. മണ്ണ് നശിച്ചാൽ ജനങ്ങളും നശിക്കുന്നു എന്ന് അച്ചൻ ഓർമ്മപ്പെടുത്തി.

ജോജോ തുണ്ടത്തിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. മികച്ച കർഷകനുള്ള കർഷകശ്രേഷ്ഠ അവാർഡ് ജയ്സൺ തോമസ് വാഴയിലിനും മികച്ച വനിതാ കർഷകക്കുള്ള മണ്ണിൻ്റെ മകൾ അവാർഡ് ജെയ്‌സി ബേബി മുണ്ടാട്ടുചുണ്ടയിലിനും വികാരി ഫാ.സ്കറിയ വേകത്താനം സമ്മാനിച്ചു.

സണ്ണി കണിയാംകണ്ടത്തിൽ, സുനിൽ മുതുകാട്ടിൽ, സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ,അപ്പച്ചൻ ആനക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.ജിബി തോട്ടപ്പള്ളിൽ പയസ് ഇരുപ്പുഴിക്കൽ, കുര്യാക്കോസ് പാമ്പാടത്ത്,ഷിബു കിഴക്കേമുറിയിൽ,ബിനു കാപ്പിലിപറമ്പിൽ, മിനി നെല്ലിയേക്കുന്നേൽ, പ്രീതി തുണ്ടത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *