erattupetta

പൂഞ്ഞാർ മണ്ഡലത്തിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണം : എസ്ഡിപിഐ

ഈരാറ്റുപേട്ട: പൂഞ്ഞാർ മണ്ഡലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ 4.5 കോടി ചിലവഴിച്ചെന്ന ബി.ജെ.പി നേതാവിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് ആവശ്യപ്പെട്ടു

ബിജെപി നേതാവ് പിസി ജോർജിന്റെ വെളിപ്പെടുത്തലാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തണം. ഒരു മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരിധി പ്രകാരം 40 ലക്ഷം രൂപയാണ് ചിലവഴിക്കാൻ കഴിയുന്ന തുക. എന്നാൽ നാലരക്കോടി ചെലവഴിച്ചു എന്നു പറയുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇത്തരം പണം എങ്ങനെ ഇവിടെ എത്തിയെന്നും അന്വേഷണം നടക്കണം. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

അനധികൃതമായി സ്വരൂപിച്ച തുക മണ്ഡലത്തിൽ ഉടനീളം ചിലവഴിച്ചു എന്ന് വ്യക്തമാക്കിയത് ബി.ജെ.പിയുടെ ദേശീയ നേതാവ് തന്നെയാണ്. നിലവിൽ അന്വേഷണം ഭയന്ന് ഇതേ നേതാവ് വിഷയത്തിൽ നിന്നും മലക്കം മറിഞ്ഞിരിക്കുകയാണ്. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *