erattupetta

സർക്കാർ അടിയന്തിരമായി സ്പെഷ്യൽ പാക്കേജ് പ്രഖ്യാപിക്കണം : റസാഖ് പാലേരി

ഈരാറ്റുപേട്ട : പല നാടുകൾക്കും വേണ്ടി സേവന ജീവനകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് വരുന്ന ഈരാറ്റുപേട്ട ക്കുണ്ടായ ദുരത്തിൽ സർക്കാർ കൂടെ നിൽകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. മഴക്കെടുതി മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളും കടകളും സന്ദർശിച്ച ശേഷമാണ് റസാഖ് പാലേരി ഇക്കാര്യം പറഞ്ഞത്. 1957ലുണ്ടായ വെള്ളപൊക്കത്തിന് ശേഷം നാട് കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായതെന്നും അദ്ധേഹം ഓർമിപ്പിച്ചു.

സംസ്ഥാനത്തിൻ്റെ വിവിധ മേഖലകളിൽ നിന്നെത്തിയ നൂറ് കണക്കിന് ടീം വെൽഫെയർ ഐ.ആർ ഡബ്ലിയു വാളഡിയർ മാരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ മുതൽ ശുചീകരപ്രവർത്തനങ്ങൾ ആരംഭിച്ചു.
വെൽഫെയർപാർട്ടി സംസ്ഥാന സെക്രട്ടറിമാരായ ഡോ. അൻസാർ അബൂബക്കർ, മുജീബ് റഹ്മാൻ പാലക്കാട് എന്നിവരാണ് നേതൃത്വം നൽകുന്നത്. ഇലക്ട്രിക്ക് പ്ലംബിങ് മേഖലയിൽ പരിശീലനം നേടിയ വാളഡിയർമാരാണ് വിവിധ ജോലികൾ ചെയ്യുന്നത്.

വീടുകളും കടകളും കഴുകി വൃത്തിയാക്കുക, കിണറുകൾ വൃത്തിയാക്കുക, കേട് വന്ന ഇലക്ട്രിക്ക് സാധനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ ജോലികളാണ് കൂടുതലായി ഏറ്റെടുത്തിരിക്കുന്നത്. വെള്ളം
കയറിയ കുടുംബങ്ങളിൽ പാകം ചെയ്ത ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *