Blog

പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി ഡിവൈഎഫ്ഐ

പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്തിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ പൂഞ്ഞാർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും അടിയന്തര സുരക്ഷാ ക്രമീകരണങ്ങളും നടത്തി. മങ്കോമ്പ്കാവ് പാലത്തിന്റെ തകർന്ന കൈവരികൾ പ്രവർത്തകർ താൽക്കാലികമായി പുനഃസ്ഥാപിക്കുകയും പാലം ഗതാഗതയോഗ്യമാക്കുകയും ചെയ്തു. അപകടസാധ്യത ഒഴിവാക്കുന്നതിനായി സൂചനാ ബോർഡുകളും സ്ഥാപിച്ചു.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും മട്ടന്നൂർ എംഎൽഎയുമായ വി.കെ. സനോജ്, അഖിലേന്ത്യാ എക്സിക്യൂട്ടീവ് അംഗം ജെയ്ക്ക് സി. തോമസ്, ജില്ലാ സെക്രട്ടറി ടി.എസ്. ശരത്, ജില്ലാ ജോയിന്റ് സെക്രട്ടറി റിജേഷ് കെ. ബാബു, ബ്ലോക്ക് സെക്രട്ടറി അഡ്വ. അക്ഷയ് ഹരി, പ്രസിഡന്റ് ജെറി വർഗീസ് എന്നിവർ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.

ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ച പയ്യാനിത്തോട്ടം പ്രദേശം, പെരിങ്ങുളം ഉരുൾപൊട്ടൽ മേഖല, ദുരിതാശ്വാസ ക്യാമ്പ് എന്നിവ സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സിപിഎം ലോക്കൽ സെക്രട്ടറി റെജി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം റിനോഷ്, മുൻ ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പ്രളയത്തിൽ നാശനഷ്ടമുണ്ടായ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും ഡിവൈഎഫ്ഐ പ്രവർത്തകർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *