പൂഞ്ഞാറിന്റെ, ഈരാറ്റുപേട്ടയുടെ കേരളത്തിൻറെതന്നെ അഭിമാനമായ മിനി ജോസ് പഞ്ചഗുസ്തിയിൽ ഇന്ത്യയുടെ ജേഴ്സി അണിയണമെന്ന് ആഗ്രഹിക്കുന്നവർ സാമ്പത്തിക സഹായം ചെയ്യണമെന്ന് അപേക്ഷിക്കുന്നു. A/c :39877510017 Ifse SBlN0008613 Minimoljose
പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് എൽ. പി. സ്കൂളിൽ ഇത്തവണ സ്കൂൾ ലീഡർമാരുടെ തെരഞ്ഞെടുപ്പ് തികച്ചും വ്യത്യസ്ത പരമായി നടന്നു. ജനകീയ തെരഞ്ഞെടുപ്പ് എങ്ങനെയാണ് നടക്കുന്നതെന്ന ബോധ്യം കുട്ടികളിൽ ഉളവാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ കുട്ടികൾ അത്യുൽസാഹത്തോടെ പങ്കെടുക്കുകയുണ്ടായി. നാമനിർദ്ദേപത്രികാ സമർപ്പണം , പരിശോധന , പിൻവലിക്കൽ പ്രചരണം , വോട്ടെടുപ്പ് , വോട്ടെണ്ണൽ , റിസൾട്ട് പ്രഖ്യാപനം സത്യപ്രതിജ്ഞ തുടങ്ങി തെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയ സ്കൂൾ ലീഡേഴ്സ് തെരഞ്ഞെടുപ്പിൽ കുട്ടികൾ ആവേശത്തോടെയും കൗതുകത്തോടെയും പങ്കെടുത്തു. Read More…
പൂഞ്ഞാർ: കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്വാനിക്കുന്ന കർഷക തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ എ. കണാരൻ അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് കല്ലേക്കുളം നഗറിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. യോഗം കെ.എസ്.കെ.റ്റി.യു ഏരിയ സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം ബിന്ദു സുരേന്ദ്രൻ, മേഖല സെക്രട്ടറി രാജി വിജയൻ, ബ്രാഞ്ച് സെക്രട്ടറി സജി വി.റ്റി, സുജ ജോസ് , കുഞ്ഞമ്മ ജോർജ് ഭാസ്കരൻ Read More…
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രാഖ്യാപിക്കും മുൻപെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പതിനഞ്ച് വാർഡുകളിൽ പത്ത് വാർഡുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് യു.ഡി എഫ് പ്രചാരണത്തിൽ മുൻപന്തിയിലെത്തി. പ്രഖ്യാപിച്ച എല്ലാ സ്ഥാനാർത്ഥികളും ഭവന സന്ദർശനവുമായി മുന്നോട്ടു പോവുകയാണ്. ഇതിൽ ഒരു റൗണ്ട് വീടുകയറിയുള്ള പ്രചാരണം പൂർത്തിയാക്കിയ സ്ഥാനാർത്ഥികളുമുണ്ട്. പ്രഖ്യാപിച്ച സ്ഥാനാർത്ഥികളുടെ ഫ്ളക്സ് ബോർഡുകൾ പഞ്ചായത്തിലാകമാനം നിരന്നു കഴിഞ്ഞു. ആദ്യഘട്ട പ്രചാരണത്തിൽ എതിർ മുന്നണികളെ അപേക്ഷിച്ച് പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തി കഴിഞ്ഞു. ബാക്കി പ്രഖ്യാപിക്കുവാനുള്ള സീറ്റുകളിൽ ഉടൻ Read More…