kaduthuruthy

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊറോ​നാ താ​ഴ​ത്തു​പ​ള്ളി​യു​ടെ നേതൃ​ത്വ​ത്തി​ല്‍ മ​ന്ത്രി മോ​ന്‍​സ് ജോസഫിന് സ്വീ​ക​ര​ണം നൽകി

കടുത്തു​രു​ത്തി: പ​രാ​തി​യി​ല്ലാ​തെ ആ​വ​ശ്യാ​നു​സ​ര​ണം കു​ടി​വെ​ള്ളം കൊ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തോ​ടൊ​പ്പം റോ​ഡു​ക​ള്‍ ത​ക​രാ​തെ സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വ​വും ജ​ല​വി​ഭ​വ വ​കു​പ്പി​നു​ണ്ടെ​ന്ന് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്.

മാ​തൃ ഇ​ട​വ​ക​യാ​യ ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ത​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ അ​ടി​ത്ത​റ തി​രു​ക്കു​ടും​ബ​വും പ​രി​ശു​ദ്ധ ദൈ​വമാ​താ​വു​മാ​ണെ​ന്നും മ​ന്ത്രി സ്മ​രി​ച്ചു.

താ​ഴ​ത്തു​പ​ള്ളി വി​കാ​രി ഫാ.​ ജോ​ണ്‍ പാ​ളി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക​യു​ടെ ആ​ദ​ര​വ​റി​യി​ച്ച് വി​കാ​രി മ​ന്ത്രി​യെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

ഇ​ട​വ​കാം​ഗ​വും തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ലു​മാ​യ ഫ്രാ​ങ്ക്‌​ളി​ന്‍ ജോ​ണ്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ മെംബ​ര്‍ ജോ​സ് ജ​യിം​സ് നി​ല​പ്പ​ന, കൈ​ക്കാ​ര​ന്‍ ജോ​ണി കാ​ട്ട്‌ലാംപ​റ​മ്പി​ല്‍, ടോ​മി നി​ല​പ്പ​ന, മ​ണി ജോ​ര്‍​ജ് ഇ​ല​ഞ്ഞി​ക്കു​ഴി, റോ​ബി കു​ര്യ​ന്‍ പൂ​വ​ക്കു​ള​ത്ത് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *