kottayam

ഓക്സിജനില്‍ ബാക് ടു ക്യാമ്പസ് സെയില്‍; ലാപ്ടോപ്പ്, മൊബൈല്‍, ടാബ്ലെറ്റ്, പിസി വന്‍ വിലക്കുറവില്‍

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ 26-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ബാക് ടു ക്യാമ്പസ് സെയില്‍ നടത്തും. ലാപ്ടോപ്പ്, മൊബൈല്‍ ഫോണുകള്‍, ടാബ്ലെറ്റ്, പിസി തുടങ്ങിയവ വന്‍വിലക്കുറവില്‍ സെയിലില്‍ ലഭ്യമാണ്.

സ്‌കൂള്‍, കോളേജ് തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കൂടുതല്‍ ഓഫറുകളിലും വിലക്കുറവിലും ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും ടാബ്‌ലെറ്റുകളും പിസികളും വാങ്ങാം. സ്പെഷ്യല്‍ ഇഎംഐ ഓഫറുകളും അധികവാറന്റികളും എക്സ്ചേഞ്ച് ഓഫറുകളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ക്കൊപ്പം കൂടുതല്‍ ഡിസ്‌കൗണ്ട് ഓഫറുകളും ഉണ്ട്. കനോന്‍ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ക്കൊപ്പം 1200 രൂപ വില വരുന്ന രണ്ട് ബ്ലാക്ക് ഇങ്ക് സൗജന്യം. എച്ച്.പി. പ്രിന്ററുകള്‍ക്ക് പൂജ്യം രൂപ തവണ വ്യവസ്ഥയില്‍ പലിശ രഹിത ഇ.എം.ഐ. ഓഫറുകള്‍. എക്സ്റ്റേണല്‍ എസ്.എസ്.ഡി. ഹാര്‍ഡ് ഡിസ്‌ക് വാങ്ങുമ്പോള്‍ 5000 രൂപ വരെ വിലക്കുറവാണ് സെയിലില്‍ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *