general

കെ.ആർ നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ കളങ്കപ്പെടുത്തിയ കാപാലികരെ ഒറ്റപ്പെടുത്തുക : ബിജെപി

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്‍റെ സ്മരണ നിലനിര്‍ത്തുന്ന കോട്ടയത്തെ പ്രമുഖ സിനിമാ പരിശീലന സ്ഥാപനമാണ് കെ.ആർ. നാരായണൻ നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. കേരള സർക്കാർ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.

മോശമായ ജീവിതസാഹചര്യങ്ങളോടും വര്‍ണ്ണവെറിയോടും പടവെട്ടി രാഷ്ട്രത്തിന്‍റെ പ്രഥമ പൗരന്‍ എന്ന നിലയിലേക്കുയര്‍ന്ന വ്യക്തിത്വമായ കെ.ആർ. നാരായണന്‍റെ പേരിലുള്ള ഈ സ്ഥാപനത്തില്‍ നടന്ന ചില സംഭവങ്ങള്‍ നിന്ദ്യവും അപലപനീയവുമാണെന്ന് പറയാതെ വയ്യ.

ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനായി വെക്കേഷൻ സന്ദർശന ക്ലാസിനെത്തിനെത്തിയ പാമ്പാടി മന്നം ബാലസമാജത്തിലെ കുട്ടികളെയാണ് സാമൂഹ്യവിരുദ്ധമനോഭാവമുള്ള ഒരു വിഭാഗം ആള്‍ക്കാര്‍ അപമാനിച്ച് പുറത്താക്കിയത്. മന്നം ബാലസമാജത്തിലെ അംഗങ്ങൾക്ക് ക്ലാസ് പറ്റില്ലെന്ന് പറഞ്ഞാണ് ഇറക്കിവിടല്‍ ക്രൂരത അരങ്ങേറിയത്.

ഇത് കുരുന്നുമനസുകളിൽ അനാവശ്യമായ വിദ്വേഷവും ഭിന്നതയും വളർത്തുന്ന പ്രവൃത്തിയാണെന്നും പറയാതെ വയ്യ. കെ.ആർ നാരായണനെപ്പോലെ ആദരണീയനായ ഒരു വ്യക്തിയുടെ പേരിലുള്ള പ്രമുഖ സ്ഥാപനത്തിൽ ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത് തികച്ചും ദൗർഭാഗ്യകരമാണ്.

ഈ ഹീനമായ സംഭവത്തില്‍ ബിജെപി കോട്ടയം ഈസ്റ്റ് ജില്ല കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു, നാടിന്‍റെ യശ്ശസ്സ് കളങ്കപ്പെടുത്തുന്ന ഇത്തരം നരാധമന്മാരെ ഒറ്റപ്പെടുത്തുകയും ഇവർക്കെതിരെ അധികൃത സമക്ഷത്തു നിന്നും നിയമനടപടികൾ എടുക്കണമെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *