aruvithura

കാറപകടത്തിൽ മരിച്ച അരുവിത്തുറ സ്വദേശി ബ്രിജിത്ത് മാത്യുവിന്റെ സംസ്കാരം നാളെ

അരുവിത്തുറ: കാറപകടത്തിൽ മരിച്ച അരുവിത്തുറ കൊണ്ടൂർ മണക്കാട്ട് ബ്രിജിത്ത് മാത്യുവിന്റെ (95) സംസ്‌കാരം നാളെ (വെള്ളിയാഴ്ച) 2.30 വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം അരുവിത്തറ സെയ്ന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മൃതദേഹം വെള്ളിയാഴ്ച ഒമ്പതിന് വീട്ടിലെത്തിക്കും. കപ്പാട് കാലായിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ മാത്യു.

ചൊ​​വ്വാ​​ഴ്ച രാ​​ത്രി 10.30ഓ​​ടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ മണിമലയിൽ നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ വൈ​​ദ്യു​​തി തൂ​​ണി​​ലി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ലാണ് ബ്രിജിത്ത് മാത്യു മരിച്ചത്. മകൻ റോയ് മാത്യു (52), ഭാര്യ ബിന്ദു റോയ് (47) മക്കളായ പ്രിയ (17) ശ്രയ (15) എന്നിവർ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലാണ്.

മക്കൾ: എൽസമ്മ, കുഞ്ഞപ്പച്ചൻ, ജോയി, ജോണി, റോയി, പരേതരായ അന്നമ്മ, ജോസ് മാത്യു, ചാക്കോച്ചൻ

മരുമക്കൾ: അക്കമ്മ കാക്കശേരിൽ(ഇളങ്ങുളം), അമ്മിണി മങ്കുഴിച്ചാലിൽ (ഏന്തയാർ), മേരിക്കുട്ടി കുന്നേൽ(പുഞ്ചവയൽ), മേഴ്‌സി കാരക്കാട്ട്(കരിക്കാട്ടൂർ), മിനി ഓലിക്കൽ(തിടനാട്), ബിന്ദു പ്ലാത്തോട്ടം (അമ്പാറനിരപ്പേൽ), പരേതരായ അപ്പച്ചൻ ചേന്നംകുളം, ചാക്കോച്ചി പുതുപ്പറമ്പിൽ(കേരള സൗണ്ട്സ് മണിമല).

Leave a Reply

Your email address will not be published. Required fields are marked *