പൂഞ്ഞാർ: ബിജെപി കർഷക മോർച്ച, പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ആയിട്ടും, ജില്ലാ കമ്മറ്റി അംഗമായിട്ടും നിലവിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ജോയി മാടപ്പള്ളി,തൽ സ്ഥാനങ്ങൾ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്ൽ അംഗത്വം എടുത്തു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്റോജി തോമസ് മുതിരേന്തിക്കലിന്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വച്ച്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കരയുടെ പക്കൽ നിന്നാണ് ജോയി മാടപ്പള്ളി കോൺഗ്രസ് മെമ്പർഷിപ്പ് ഏറ്റു വാങ്ങിയത്.
നസ്രാണി മാപ്പിള സംഘത്തിന്റെ മലങ്കരയിലെ വിവിധ ദേശ യോഗങ്ങളുടെ ഭാരവാഹികൾ പൂഞ്ഞാർ പള്ളി സന്ദർശിച്ച് വൈദികരോടും കൈക്കാരന്മാരോടും സംസാരിച്ചു സംഭവവികാസങ്ങൾ വിലയിരുത്തുകയും സമുദായത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കോട്ടയം ജില്ലാ സെക്രട്ടറി സി എം ജോർജ് ചെമ്പകത്തിനാൽ പ്രമേയം അവതരിപ്പിച്ചത് യോഗം കയ്യടിച്ചു പാസാക്കുകയും ചെയ്തു. പൂഞ്ഞാർ ദേശയോഗം പ്രസിഡന്റ് സാബു പൂണ്ടിക്കുളം അധ്യക്ഷത വഹിച്ച യോഗത്തിൽ കൂട്ടിക്കൽ യോഗം സെക്രട്ടറി ഷാജി മൂന്നാനപ്പള്ളിൽ, അരുവിത്തുറ യോഗം പ്രസിഡന്റ് അഡ്വ. ജോമി പെരുനിലം, കുറവിലങ്ങാട് യോഗം പ്രതിനിധി Read More…
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഗ്രാമപഞ്ചായത്ത് ഓഫീസിലും വാർഡ് മെമ്പർമാരുടെ പക്കലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ, അനുബന്ധ രേഖകൾ എന്നിവ ജൂലൈ 20ന് മുൻപായി വാർഡുമെമ്പർമാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ നൽകേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു.