പാലാ: ഗുരുതര കാൻസർ രോഗം ബാധിച്ച 64 കാരിയായ സ്ത്രീ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ ഹൈപെക് ശസ്ത്രക്രിയയിലൂടെ സുഖം പ്രാപിച്ചു. വയർ വീർത്തു വന്നതിനെ തുടർന്നാണ് കോട്ടയം സ്വദേശിനിയായ സ്ത്രീ ആശുപത്രിയിൽ ചികിത്സതേടിയത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിൽ അണ്ഡാശയത്തിൽ മുഴ വളർന്ന് കാൻസർ ആണെന്നു കണ്ടെത്തി. വയറിന്റെ ഭിത്തിയിലേക്കും കാൻസർ പടർന്നു വ്യാപിച്ചിരുന്നു. ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെൻസണിന്റെയും, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ.ജോഫിൻ.കെ.ജോണിയുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ മുഴ പൂർണ്ണമായും നീക്കം ചെയ്ത ശേഷമാണ് Read More…
പാലാ: കാത്തലിക് കൗൺസിൽ ഓഫ് ഇന്ത്യ (സിസിഐ)യുടെ ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 17ന് സമാപിക്കും. അരുണാപുരം അൽഫോൻസ്യൻ പാസ്റ്ററൽ ഇൻസ്റ്റിറ്റൂട്ടിൽ നടക്കുന്ന സമ്മേളനത്തിൽ കത്തോലിക്കാ സഭയിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ വൈദികമേലധ്യക്ഷന്മാർ, വൈദികർ, സന്യസ്തർ, അത്മായർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുക്കും. ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്മായരുടെ സവിശേഷ പങ്ക് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സമ്മേളനം. ഇന്ന് വൈകുന്നേരം അഞ്ചിന് ലത്തീൻ റീത്തിലുള്ള വിശുദ്ധ കുർബാനയോടെയാണ് സംഗമത്തിന് തുടക്കമിടുന്നത്. Read More…
പാലാ നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തൻ നിർവഹിച്ചു. സെന്റ് തോമസ് കോളജിലെ എൻ.എസ്.എസ.് വോളണ്ടിയർമാരുടെ സഹകരണത്തോടെ ജനറൽ ആശുപത്രി ബസ് സ്റ്റോപ്പ് മുതൽ കുരിശുപള്ളി കവല വരെ പ്ലാസ്റ്റിക്ക്, മറ്റ് വസ്തുക്കൾ നീക്കി ശുചീകരിച്ചു. വൈസ് ചെയർപേഴ്സൺ ലീന സണ്ണി പുരയിടം, നഗരസഭാംഗം ബിജി ജോജോ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ ആർപി, കെ.എസ്.ഡബ്ലിയു.എം.പി. എൻജിനീയർ, ശുചീകരണ തൊഴിലാളികൾ, സർക്കാർ ജനറൽ ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർമാർ, സെന്റ് Read More…