കടുത്തുരുത്തിയിൽ മോൻസ് ജോസഫിന് 12966 വോട്ടിന്റെ ലീഡ്. നിലവിൽ 28761 വോട്ടാണ് മോൻസ് ജോസഫിന്. 15795 വോട്ടുമായി എൽ ഡി എഫ് സ്ഥാനാർഥി നിർമല ജിമ്മിയാണ് രണ്ടാം സ്ഥാനത്ത്. BDJS സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേൽ മൂന്നാം സ്ഥാനത്താണ്
കടുത്തുരുത്തി: ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി പഞ്ചായത്ത് മൂന്നാം വാർഡ് കെഎസ് പുരം മണ്ണാംകുന്നേൽ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടോടെയാണു സംഭവം. അയൽവാസികൾ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ സംശയം തോന്നി വാതിൽ വെട്ടിപ്പൊളിച്ചതോടെയാണ് ഇരുവരെയും ഗ്രില്ലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കടുത്തുരുത്തി: യൂണിവേഴ്സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും പങ്കെടുപ്പിച്ചുള്ള കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എംഎൽഎ എക്സലൻസ് അവാർഡ് ദാനവും 26ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയ ത്തിലാണ് പരിപാടി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും വിവിധ അക്കാഡമികളുടെയും അവാർഡുകളും പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുള്ള വ്യക്തികളെയും ഉന്നത സാമൂഹിക അംഗീകാരം നേടിയ പ്രതിഭകളെയും കലാ-കായിക -സാഹിത്യ രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തിത്വങ്ങളെയും ചടങ്ങിൽ ആദരിക്കും. Read More…
കടുത്തുരുത്തി : കടുത്തുരുത്തിയിൽ 70353 വോട്ടുനേടി (31300 വോട്ടിന്റെ ഭൂരിപക്ഷത്തിൽ) മോൻസ് ജോസഫ് വിജയിച്ചു. രണ്ടാം സ്ഥാനത്തുള്ള കേരളം കോൺഗ്രസ് എം സ്ഥാനാർഥി നിർമല ജിമ്മിക്ക് 39053 വോട്ട് മാത്രമാണ് നേടാനായത്. ബി ജെ പി സ്ഥാനാർഥി സുരേഷ് ഇട്ടിക്കുന്നേലിന് 12228 വോട്ടാണ് ലഭിച്ചത്.