കേരളം ആരു ഭരിക്കണമെന്ന് അറിയാന്‍ ഇനി രണ്ടു ദിവസം കൂടി മാത്രം. വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. മേയ് നാലിന് രാവിലെ എട്ടു മണിക്കാണു വോട്ടെണ്ണല്‍ ആരംഭിക്കുന്നത്. ECINET മൊബൈല്‍ ആപ്പിലും results.eci.gov.in എന്ന വെബ്‌സൈറ്റിലും ഫലമറിയാം.
43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, എന്നിവരെ കൗണ്ടിങ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു.





