പാലാ രൂപതയുടെ മുൻമെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പിതാവിന്റെ നൂറാം ജന്മദിനാഘോഷവേളയിൽ പിതാവ് വിശുദ്ധ കുർബാന അർപ്പിച്ചു.
കർദിനാൾ ഓസ്വാൽഡ് ഗ്രേഷിയസ്, മാർ ജോസഫ് കൊല്ലംപറമ്പിൽ, മാർ ജേക്കബ് അങ്ങാടിയാത്ത് മാർ ജോസഫ് കല്ലറങ്ങാട്ട്, ബിഷപ്സ് ഹൗസിലെയും ശാലോമിലെയും സെന്റ് തോമസ് പ്രസ്സിലെയും വൈദികർ സഹകാർമികരായി.
1927 ഏപ്രിൽ 10: മുത്തോലപുരം പള്ളിക്കാപ്പറമ്പിൽ ദേവസ്യയുടെയും രാമപുരം കോയിപ്പള്ളിൽ കത്രീനയുടെയും മകനായി ജനിച്ചു. 1958 നവംബർ 23: പൗരോഹിത്യ സ്വീകരണം. 1968: വടവാതൂർ സെമിനാരി റെക്ടർ. 1973 ഓഗസ്റ്റ് 15: പാലാ രൂപതാ സഹായമെത്രാൻ. 1981 ഫെബ്രുവരി 6: പാലാ രൂപതാ ബിഷപ്. 2004 മേയ് 2: ബിഷപ് പദവിയിൽനിന്ന് വിരമിച്ചു.





