തിരുവല്ല സ്വദേശികളായ സരുൺ കെ.എസ്. കൊച്ചുതടത്തിൽ സരുൺ കെ.എസ്. , തിരുവല്ല കോട്ടത്തോട് വലിയകുളത്തിൽ അഭിഷേക് (19), എന്നിവരെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി മനയ്ക്കച്ചിറ ഭാഗത്ത് പ്രവർത്തിക്കുന്ന Diya Cars എന്ന സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന ഓട്ടോറിക്ഷയാണ് മോഷണം പോയത്. 2026 ഓഗസ്റ്റ് 28ന് പുലർച്ചെ 2.30ഓടെയാണ് സംഭവം.
മുതൽ മോഷ്ടിച്ച് അപഹരിക്കണമെന്ന ഉദ്ദേശത്തോടെ പ്രതികൾ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ച് കയറി ഓട്ടോറിക്ഷ മോഷ്ടിച്ചുകൊണ്ടുപോയെന്നാണ് കേസ്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് ശാസ്ത്രീയമായ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന്റെയും, യഥാർത്ഥ സമയങ്ങളിൽ നടത്തിയ ഇടപെടലുകളുടെയും ഫലമായി തിരുവല്ല സമീപപ്രദേശത്തുനിന്നും പൊളിച്ച നിലയിൽ ഓട്ടോറിക്ഷ കണ്ടെത്തുകയും തുടർന്ന് പ്രതികളിലേക്ക് എത്തുകയും പിടികൂടുകയുമായിരുന്നു.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് S ന്റെ നിർദ്ദേശാനുസരണം SHO IP അനിൽ ജോർജ്, SI അഖിൽ വിജയകുമാർ, അനീഷ് വിജയൻ, CPO മാരായ കലേഷ്, സതീഷ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.





