കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പുപ്രചരണ ചെലവുകളുടെ ആദ്യ പരിശോധന തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിട്ടുള്ള ചെലവുനിരീക്ഷകന്റെ മേൽ നോട്ടത്തിൽ നാളെ (ഏപ്രിൽ 12) നടക്കും.
രാവിലെ 10 മണി മുതൽ അഞ്ചുമണി വരെ കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വച്ചാണു പരിശോധന. സ്ഥാനാർഥികളോ പ്രത്യേകം നിയോഗിക്കപ്പെട്ട ഏജന്റുമാരോ നിശ്ചിത മാതൃകയിൽ തയാറാക്കിയ വരവുചെലവു കണക്കുകൾ, വൗച്ചറുകൾ, ബില്ലുകൾ, ബാങ്ക് സ്‌റ്റേറ്റ്മെന്റുകൾ എന്നിവ യോഗത്തിൽ ഹാജരാക്കണം.
അല്ലാത്തപക്ഷം റിട്ടേണിംഗ് ഓഫീസർ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.