പാലാ: നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ് നാമനിർദ്ദേശപ്രതിക സമർപ്പിച്ചു. രാവിലെ 11ന് അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസറും പാലാ തഹസിൽദാറുമായ രഞ്ജിത്ത് ജോർജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.
പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഷോൺ ജോർജ് പാലായിലെ പ്രമുഖ സ്വന്ത്യ സമരസേനാനിയും മുൻ നിയമസഭാ സ്പീക്കറും ആയിരുന്ന ആർ വി തോമസ്, മുൻ മന്ത്രി കെ എം മാണി എന്നിവരുടെ കബറിടത്തിൽ എത്തി പ്രാർത്ഥിച്ച് അനുഗ്രഹം തേടി.
ബിജെപിയുടെയും ഘടക കക്ഷികളുടെയും പ്രമുഖ നേതാക്കളായ അഡ്വ: എസ് ജയസുര്യൻ, അഡ്വ: ജോർജ് ജോസഫ്, അഡ്വ: പിജെ തോമസ്, ഡോ: രഞ്ജിത് പാട്ടിൽ, സുമിത് ജോർജ്, സെബി പറമുണ്ട, സരീഷ് കുമാർ, അഡ്വ. ജി അനീഷ്, ഷാനു വി എസ്, അഡ്വ. രാജേഷ് പല്ലാട്ട്, മുരളിധരൻ പി ആർ, ബിനീഷ് ചൂണ്ടച്ചേരി, അജി കെ എസ്, വൽസല ഹരിദാസ്, സിബി ചിന്നുസ്, ജയചന്ദ്രൻ കെ കെ, പ്രകാശ് മംഗലത്ത്, അനിഷ് ഇരട്ടയാനി എന്നിവർ നാമനിർദ്ദശപത്രികാ സമർപ്പണത്തിൽ സന്നിഹിതരായിരുന്നു.





