അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള വിഭൂതിയുടെ തിരുക്കർമ്മങ്ങൾ നാളെ (16-02-26) രാവിലെ 6.30 ന് കുർബാനയോടെ കൂടി ആരംഭിക്കും.
അമ്പത് നോമ്പു ദിനങ്ങളിൽ വൈകുന്നേരം നാല് മണിക്കുള്ള വിശുദ്ധ കുർബാന ശേഷം വല്യച്ചൻ മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും 6 മണിക്ക് തിരുവചന സന്ദേശവും 6.15 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും
ദേവാലയത്തിൽ രാവിലെ 5.30 നും 6.30 നും 7.30 നും 4 നും വൈകിട്ട് 7നും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. വിഭുതി തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ. മാത്യൂ ചന്ദ്രൻകുന്നേൽ, ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഗോഡ്‌സൻ ചെങ്ങഴശേരിൽ, ഫാ. ജോസഫ് കുഴിവേലിത്തടത്തിൽ, ഫാ. സിറിൽ തയ്യിൽ തുടങ്ങിയവർ നേതൃത്വം നൽകും





