അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കെം ഫെസ്റ്റ് – 2024 സംഘടിപ്പിക്കുന്നു പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9 30ന് കോളേജ് മാനേജർ വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നിർവഹിക്കും.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിക്കും.
രസതന്ത്ര വിസ്മയങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും അണിയിച്ചൊരുക്കുന്ന കെം ഫെസ്റ്റിൽ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്.