മേലുകാവ് : മേലുകാവ് ഹെന്ററി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയും കൊഴുവനാൽ ലയൺസ് ക്ലബും HDFC ബാങ്കും പാലാ ബ്ലഡ് ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി.
പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ മേലുകാവ് പോലീസ് ഹൗസ് ഓഫീസർ രനീഷ് ടി. എസ് നിർവഹിച്ചു.
ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്ററും അലുമിനി അസോസിയേഷൻ പ്രസിഡൻ്റും ആയ സിബി മാത്യു പ്ലാത്തോട്ടം മുഖ്യാ പ്രഭാഷണം നടത്തി. കൊഴുവനാൽ പള്ളി അസിസ്റ്റൻ്റ് വികാരി ഫാദർ ജയിംസ് ആണ്ടാശ്ശേരി അനുഗ്രഹ പ്രഭാഷണം നടത്തി.
പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം വിഷയാവതരണം നടത്തി. അലൂമിനി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് വിൽസൻ മാത്യു, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആഷ്‌ലി മെറീന മാത്യു, എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി അനന്തകൃഷ്ണൻ കെ ബി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു.
മേലുകാവ് പോലീസ് ഹൗസ് ഓഫീസർ രനീഷ് ടി. എസ്സും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി. എസും. ലയൺസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്ററും, അലുമിനി അസോസിയേഷൻ പ്രസിഡൻ്റും ആയ സിബി മാത്യു പ്ലാത്തോട്ടവും രക്ത ദാനം ചെയ്തു കൊണ്ടാരംഭിച്ച ക്യാമ്പ് എല്ലാവർക്കും ഒരു വേറിട്ട അനുഭവമായിരുന്നു.
കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും എൻഎസ് എസ് വോളണ്ടീയർമാരും ക്യാമ്പിന് നേതത്വം നൽകി.





