ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രോജക്ട് അസിസ്റ്റന്റിന്റെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സംസ്ഥാന സാങ്കേതിക പരിക്ഷാ കണ്ട്രോളര് / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഴ്യസല് പ്രാക്ടീസ്(ഡി.സി.പി)/ ഡിപ്ലാമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ് മെന്റ് പാസ്സായിരിക്കണം, അല്ലെങ്കില്‍ കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ Read More…
അരുവിത്തുറ: സെന്റ് ജോർജ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബോട്ടണി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 27 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അടുക്കം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് അദ്ധ്യാപകരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 01/08/2025 (വെള്ളിയാഴ്ച) 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാകാണം.