വള്ളിച്ചിറ: അർത്തനാക്കുന്നേൽ ജോസഫ് മാത്യു (ഷാജു -62)അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ ഇന്ന് (22/ 1/2025) 3.00ന് വീട്ടിൽ ആരംഭിച്ച് പാളയം സെൻ്റ് മൈക്കിൾസ് ദേവാലയത്തിൽ. മാതാവ്: പാലാക്കാട് പുൽത്തകിടിയേൽ ത്രേസ്യാമ്മ. ഭാര്യ: ലീലാമ്മ പൂഞ്ഞാർ കിടങ്ങത്തുകരോട്ട് കുടുംബാംഗം. മക്കൾ: ലെന ജോസഫ് (നഴ്സ്, ആസ്റ്റർ മെഡിസിറ്റി എറണാകുളം), സുബിൻ ജോസഫ് (റിസർച്ച് സ്കോളർ, വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി).
കാഞ്ഞിരപ്പള്ളി: ആനക്കല്ല് പറയരുപറമ്പിൽ സിജോ സെബാസ്റ്റ്യൻ്റെ മകൻ ഡെൽവിൻ (രണ്ടരവയസ്) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായർ) രണ്ടിന് ആനക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മാതാവ് ജിനിറ്റ് കപ്പാട് അടുപ്പുകല്ലുങ്കൽ കുടുംബാംഗം. സഹോദരങ്ങൾ – ഡെയ്ൻ, ഡെനിറ്റ.
ഭരണങ്ങാനം : കുന്നിനാംകുഴി മാറാമറ്റം ജോസഫ് തോമസ് (ഔസേപ്പച്ചൻ-68) അന്തരിച്ചു. മൃതദേഹം ഇന്ന് 4.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 9.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കോതമംഗലം തെക്കേക്കുന്നേൽ ആലീസ് മാത്യു. മക്കൾ: അന്നു ആൽബിൻ, മിന്നു ജേബി, ടോം ജോസഫ്. മരുമക്കൾ: ആൽബിൻ പയസ് മണ്ണനാൽ (മറ്റക്കര), ജേബി ജേക്കബ് പാലക്കീൽ (കപ്പാട്), സാറ ജോസ് പുലിക്കുന്നേൽ (കാരികുളം).