പാലാ:കാറും സ്കൂൾ വാനും കൂട്ടിയിടിച്ചു പരുക്കേറ്റ മേലുകാവ് സ്വദേശി സാം ജോസഫിനെ ( 37) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9.30യോടെ നീലൂരിൽ വച്ചായിരുന്നു അപകടം. കാറും ട്രാക്ടറും കൂട്ടിയിടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ആലുവ സ്വദേശികളായ ആർ.രഘു ( 54) ഭാര്യ എൽ.മിനി( 50), മകൾ ഇളവയനി രഘു( 18) എന്നിവർക്കാണ് പരുക്കേറ്റത്. 11 മണിയോടെ കൊടുങ്ങൂർ – മണിമല റൂട്ടിൽ ചാമംപതാൽ ഭാഗത്തു Read More…
Year: 2026
ഒറ്റച്ചക്ര സൈക്കിളിൽ കേരളയാത്ര; ലഹരിവിരുദ്ധ സന്ദേശവുമായി യുവാവ്
ലഹരിയുടെ പിടിയിൽ നിന്ന് പുതുതല മുറയെ മോചിപ്പിക്കണമെന്ന സന്ദേശവുമായി ഒറ്റച്ചക്ര യുണിക് സൈക്കിളിൽ കേരളം ചുറ്റുന്ന പാറശാല സ്വദേശി എ. അബി ഈരാറ്റുപേട്ടയിലെത്തി. കഴിഞ്ഞ മേയ് 31ന് പാറശാലയിൽ നിന്ന് ആരംഭിച്ച യാത്ര ഇതിനോടകം നാല് ജില്ലകൾ പിന്നിട്ട് മുന്നേറുകയാണ്. ബി. ബി.എ പഠനം പൂർത്തിയാക്കിയ 20കാരനായ അബിയുടെ ലക്ഷ്യം കേരളത്തിലെ 14 ജില്ലകളിലും എത്തി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയാണ്. യാത്രയ്ക്കിടെ വിവിധ പ്രദേശങ്ങളിലെ ആളുകളുമായി ആശയവിനിമയം നടത്തുകയും യുവാക്കളെ ബോധവത്കരിക്കുകയും ചെയ്യുന്നുണ്ട്. യാത്രയ്ക്കാവശ്യമായ ചെലവുകളും Read More…
പുതിയിടത്തുചാലിൽ പി.ജെ മത്തച്ചൻ നിര്യാതനായി
രാമപുരം: മുല്ലമറ്റം മുൻ വാർഡ് അംഗവും രാമപുരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പുതിയിടത്തു ചാലിൽ പി.ജെ മത്തച്ചൻ (62) നിര്യാതനായി. സംസ്കാരം ഇന്ന് (11/06/2026) 2ന് രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിൽ. സാമ ഡെക്കറേഷൻ സ്ഥാപനത്തിന്റെ ഉടമയാണ്.
സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് രോഗിയിൽ വൈറസ് സ്ഥിരീകരിച്ചു
കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. ഇയാൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ Read More…
ഓക്സിജനിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി
കോട്ടയം: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിൽ ഷവോമി 17 ടി ഫോണിൻ്റെ കേരള ലോഞ്ച് നടത്തി. ഓക്സിജൻ്റെ നേതൃത്വത്തിൽ കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. ഔദ്യോഗികമായി ഫോൺ ലോഞ്ച് ചെയ്തു. ചാണ്ടി ഉമ്മനും നടി മാനസ രാധാകൃഷ്ണനും ചേർന്ന് ആദ്യവിൽപ്പന നടത്തി. ഓക്സിജൻ സി.ഇ.ഒ. ഷിജോ കെ.തോമസ്, ഓക്സിജൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡൻ്റ് ജിബിൻ കെ. തോമസ്, ഓക്സിജൻ പർച്ചേസ് Read More…
മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് നിര്യാതനായി
പാലാ: മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി. മീനച്ചിൽ നെല്ലിക്കൽ എൻ ജെ തോമസ് (78) നിര്യാതനായി .സംസ്കാരം നാളെ (11/06/2026) വ്യാഴാഴ്ച 11.30 ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഭാര്യ: ഭരണങ്ങാനം നെല്ലിക്കനിരപ്പേൽ പരേതയായ അന്നമ്മ. മക്കൾ: ലിജോ (കൂൾകെയർ, പാലാ,പൊൻകുന്നം), ലിജി (തീക്കോയി സഹകരണ ബാങ്ക്), ലിറ്റി (എരുമേലി സർവീസ് സഹകരണ ബാങ്ക്). മരുമക്കൾ: സെൽമി കുളത്തിനാൽ (ജിയോവാലി) ബെന്നി (ചിറക്കൽ,ബിസിനസ്, തീക്കോയി), സോജൻ ജേക്കബ് (സി ഇ Read More…
സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം പ്രൊഫ് റോണി കെ ബേബി ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി : സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റലും സംയുക്തമായി നടപ്പിലാക്കുന്ന ഡയാലിസിസ് സഹായ പദ്ധതിയുടെ ഉദ്ഘാടനം 2026 ജൂൺ 8-ാം തീയതി തിങ്കളാഴ്ച രാവിലെ 10.45- ന് മേരി ക്വീൻസ് മിഷൻ ഹോസ്പിറ്റൽ സെമിനാർ ഹാളിൽ വെച്ച് പ്രൊഫ്. റോണി കെ ബേബി MLA കാഞ്ഞിരപ്പള്ളി ഉദ്ഘാടനം ചെയ്തു .സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ജോയി മുണ്ടാമ്പള്ളി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന 2000 ഡയാലിസിസ് കൂപ്പണുകളുടെ ആദ്യ Read More…
കാഞ്ഞിരപ്പള്ളിയിൽ കെഎഫ്സി ഔട്ട്ലറ്റിന് തീപിടിച്ചു
കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന കെഎഫ്സി ഔട്ട്‌ലെറ്റിൽ തീപിടുത്തമുണ്ടായി. പുലർച്ചെ രണ്ടരയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. ആളപായമില്ല. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായത്. കാഞ്ഞിരപ്പള്ളി ഫയര്‍ ഫോഴ്‌സ് എത്തി തീയണച്ചു. തീ പിടുത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.
കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരുക്ക്
ഈരാറ്റുപേട്ട: ജൂൺ 9-ന് രാത്രി 8.45 ഓടെ പുള്ളിക്കാനം ഭാഗത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് പരുക്കേറ്റ നാലുപേരെ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന സുബാഷ് (28), എമില (18), നവമി (15), സിജോ (22) എന്നിവരെയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. എമർജൻസി ഡോക്ടർ, ന്യൂറോ സർജൻ, ഓർത്തോപീഡിക് ഡോക്ടർ എന്നിവരുടെ സംയോജിത ഇടപെടലിലൂടെ എല്ലാവർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ ലഭ്യമാക്കി.
വീസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ട്രാവൽ ഏജൻസി ഉടമ പിടിയിൽ
മുണ്ടക്കയം: വീസ തട്ടിപ്പു കേസില്‍ ഒളിവിലായിരുന്ന ട്രാവല്‍ ഏജന്‍സി ഉടമ കൂട്ടിക്കൽ പാലക്കുന്നേല്‍ അനീഷ് ഉമ്മർ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി കോഴിക്കോട് നിന്നാണ് മുണ്ടക്കയം പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. യൂറോപ്യന്‍ രാജ്യങ്ങളിലെ വീസ നല്‍കാമെന്നു വിശ്വസിപ്പിച്ചു 5 മുതല്‍ 20 ലക്ഷം രൂപ ലക്ഷം രൂപ വരെ ഇയാൾ വാങ്ങിയെന്ന് 100 ഓളം പരാതികളാണ് പൊലീസിന് ലഭിച്ചത്. വീസ നല്‍കുകയോ പണം തിരികെ നല്‍കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്നു പരാതി ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. Read More…











