വേലത്തുശ്ശേരി മാവടി വട്ടോത്ത് ലീലാമ്മ ജോർജ് (70) അന്തരിച്ചു. സംസ്കാരം ഇന്ന് (20/07/2026) 3.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. അരുവിത്തുറ തൈലംമാനാൽ കുടുംബാംഗമാണ്. ഭർത്താവ്:വി.ജെ.ജോർജ്. മക്കൾ: ദീപ, സിതാര, നോമി. മരുമക്കൾ: ഷിനോയ്, സുജിത്ത്, വിമൽ.
Year: 2026
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും
തലയാഴത്തിനൊരു തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ അഞ്ചാമത് വാർഷികാഘോഷവും കുടുംബ സംഗമവും ബഹു. വൈക്കം MLA ശ്രീ. K ബിനിമോൻ നിർവഹിച്ചു. വാർഷികത്തിനു മുന്നോടിയായി നടത്തിയ ലഹരി വിരുദ്ധ ജന ജാഗ്രതാ യാത്ര വൈക്കം സബ്ബ് ഇൻസ്പെക്ടർ ശ്രീ.വൈശാഖ് ഫ്ലാഗ് ഓഫ് ചെയ്തു. വൈക്കം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അനിൽകുമാർ ലഹരി വിരുദ്ധ സന്ദേശം നൽകി. കഴിഞ്ഞ ആറ് വർഷം കൊണ്ട് തലയാഴം പഞ്ചായത്ത് പരിധിയിൽ ഇരുപത്തൊന്ന് ലക്ഷത്തി അമ്പത്തിനാലായിരം രൂപ ചികിത്സാ സഹായം 223 കുടുംബങ്ങളിൽ എത്തിക്കുന്നതിനും, Read More…
ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ
ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് സ്പാനിഷ് പടയുടെ വിജയം. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ഗോൾ നേടാനായില്ല. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിൻ ഗോൾ നേടിയത്. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്. മത്സരത്തിലുടനീളം സ്പെയിന്റെ പ്രതിരോധ പ്രകടനത്തിന് മുന്നിൽ അർജന്റീന പതറി.
ചെമ്മലമറ്റംകാരുടെ സ്വന്തം പിതാവ് രാജ്കോട്ട് മുൻ ബിഷപ്പ് മാർ ഗ്രിഗറി കരോട്ടെംപ്രേൽ അന്തരിച്ചു
ചെമ്മലമറ്റം: രാജ്കോട്ട് രൂപതയുടെ മുൻ ബിഷപ്പ് (ബിഷപ്പ് എമിരിറ്റസ്) മാർ ഗ്രിഗറി കരോട്ടെംപ്രേൽ സി.എം.ഐ. (93) അന്തരിച്ചു. രാജ്കോട്ട് സി.എം.ഐ. പ്രവിശ്യാ ഭവനിൽ വിശ്ര മജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹം കുറച്ചുകാലമായി വാർധക്യസഹജമായ രോഗ ങ്ങളുടെ അസ്വസ്ഥതകളിലായിരുന്നു. ഈരാറ്റുപേട്ട ചെമ്മലമറ്റം ഗ്രാമത്തിൽ കരോട്ടെംപ്രേൽ ദേവസ്യ-റോസമ്മ ദമ്പതികളുടെ നാലു മക്കളിൽ മൂന്നാമനാണ് പേപ്പച്ചൻ എന്നു ചെറുപ്പത്തിൽ വിളിക്കപ്പെട്ടിരുന്ന ബിഷപ്പ് മാർ ഗ്രിഗറി. തോമസ്, സലേഷ്യൻ സഭാംഗമായിരുന്ന അന്തരിച്ച ഫാ. സെബാസ്റ്റ്യൻ കരോട്ടെംപ്രേൽ, സിസ്റ്റർ മരിയ എന്നിവരാണ് സഹോദരങ്ങൾ. ചെമ്മലമറ്റം ലിറ്റിൽ Read More…
രാമപുരം കോളേജിൽ ഫിഫ ലോകകപ്പ് ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം
രാമപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ആസ്വദിക്കുന്നതിനായി രാമപുരം മാർ ആഗസ്റ്റിനോസ് കോളേജിൽ അത്യാധുനിക എൽ.ഇ.ഡി. ബിഗ് സ്ക്രീൻ ഒരുക്കിയിരിക്കുന്നു. കോളേജിലെ എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഫുട്ബോൾ ലോകകപ്പിന്റെ ആവേശം ഒരുമിച്ച് പങ്കിടുന്നതിനായി ഫൈനൽ മത്സരം സൗജന്യമായി ബിഗ് സ്ക്രീനിൽ കണ്ട് ആസ്വദിക്കാനുള്ള സൗകര്യമാണ് കോളേജ് ഒരുക്കിയിരിക്കുന്നത്. കോളേജിലെ ഫുട്ബോൾ പ്രേമികൾ ഒന്നിച്ചു ചേർന്ന് ലോകകപ്പ് ഫൈനലിന്റെ ആവേശം ആഘോഷമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളും അധ്യാപകരും Read More…
ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ മേ വെള്ളൂർ സുകൃതം സൗഹൃദവേദിയുമായി സഹകരിച്ച് ബേസിക് ലൈഫ് സപ്പോർട്ട്, സി.പി.ആർ പരിശീലന പരിപാടി സംഘടിപ്പിച്ചു. കെ. ബിനിമോൻ എം എൽ. എ ഉദ്ഘാടനം ചെയ്തു. വെള്ളൂർ പഞ്ചായത്ത് പ്രസിഡൻ്റ് സാജിത യൂസഫ് അധ്യക്ഷത വഹിച്ചു. വെള്ളൂർ എസ് എച്ച് ഒ. എം. റിയാസ്, ഭവൻസ് സ്കൂൾ വൈസ് പ്രിൻസിപ്പൽ വി സിനി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ടി. കെ കുര്യാക്കോസ്, പഞ്ചായത്ത് വൈസ് പ്രസിസൻ്റ് അനീഷ് ചന്ദ്രൻ, കോ Read More…
ഫുട്ബോള് ലോകകപ്പ് ഫൈനല്: സ്കൂളുകള്ക്ക് നാളെ അവധി
ഫുട്ബോള് ഫൈനല് നടക്കുന്നതിനാല് വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ അവധി നല്കാന് മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്ദേശം. സംസ്ഥാനത്തെ പ്രൊഫഷണല് കോളജുകള് ഉള്പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും നാളെ(തിങ്കള്) അവധി നല്കാനാണ് മുഖ്യമന്ത്രിയുടെ നിര്ദേശം. അതേസമയം മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്ക് മാറ്റമുണ്ടായിരിക്കില്ല. ഇന്ന് അർധരാത്രിക്കു ശേഷമാണ് ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്. നാളെ പുലർച്ചെയോടെയാണു കളി അവസാനിക്കുക. അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്. ഇരുടീമുകൾക്കും കേരളത്തിൽ ഒട്ടേറെ ആരാധകരുമുണ്ട്.
ഉമ്മൻ ചാണ്ടി സാറിന്റെ മൂന്നാമത് ചരമ വാർഷികത്തോട് അനുബന്ധിച്ച്പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി അനുസ്മരണ സമ്മേളനം നടത്തി
പൂഞ്ഞാർ: ആദരണീയനായ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന്റെ, മൂന്നാമത്, ചരമ വാർഷിക ത്തോട് അനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് റോജി തോമസ് മുതിരേന്തിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീകല ടീച്ചർ അനുസ്മരണ സമ്മേളനം ഉൽഘാടനം ചെയ്തു. ഡിസിസി മെമ്പർമാരായ ജോർജ് സെബാസ്റ്റ്യൻ, പൂഞ്ഞാർ മാത്യു, M C Read More…
ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് അനുശോചിച്ചു
പ്രവിത്താനം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് ട്രഷറർ ഷാജി ബി തോപ്പിലിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് പ്രസിഡൻ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസ് ജോസഫ് പ്ലാക്കൂട്ടം,സിസ്സി ജെയിംസ്, നിർമ്മല ജിമ്മി, വിനോദ് ചെറിയാൻ,എൽസമ്മ ജോർജ്ജുകുട്ടി, സെൻ മൈക്കിൽ, മൈക്കിൾ സെബാസ്റ്റ്യൻ പുല്ലുമാക്കൽ,സി.എം സിറിയക്, ആനന്ദ് ചെറുവള്ളി, ശ്യാം കൊല്ലപ്പള്ളി,സോജൻ തറപ്പേൽ,തിരുമൂർത്തി,ജിമ്മിച്ചൻ സി.എ, ഷാജി കിഴക്കേക്കര, സുജിത് Read More…
ഫയർഫോഴ്സ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു ; 6 പേർക്ക് പരുക്ക്
തുലാപ്പള്ളി – ആലപ്പാട് ജംക്ഷനിൽ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ രഞ്ജിത്ത് കുമാറാണ് (39) മരിച്ചത്. കൊല്ലം ആയൂർ സ്വദേശിയാണ്. അപകടത്തിൻ പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരായ ചേർത്തല സ്വദേശി ജോബിൻ വർഗീസ് (42) നെയ്യാറ്റിൻകര സ്വദേശി രാംലാൽ ( 41 ) മണ്ണഞ്ചേരി സ്വദേശി കെ ബി ഹാഷിം ( 44 ) Read More…











